Sunday, February 05, 2012   4:40 AM IST
Supplements
Home>> News>> Kerala News
Kerala News
മാലിന്യം അതതു ഡിവിഷനില്‍ സംസ്കരിക്കണം: മേയര്‍
Tuesday, December 29, 2009
|
|
|
തൃശൂര്‍

നഗര മാലിന്യം അതതു ഡിവിഷനുകളില്‍ സംസ്കരിക്കണമെന്ന് മേയര്‍ പ്രൊഫ. ആര്‍. ബിന്ദു. ഇന്നലെ നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം പറഞ്ഞത്. ലാലൂരിലെ വേര്‍തിരിച്ച പ്ലസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരും .

ലാലൂരിലെ ഉപവാസ സമരം വയറ്റിപ്പിഴപ്പിനു വേണ്ടിയാണെന്നു ഭരണപക്ഷത്തെ പി.എ. പുരുഷോത്തമന്‍ പറഞ്ഞതു ബഹളത്തിനിടയാക്കി. ലാലൂരില്‍ രണ്ടു സമര സമിതിയുണ്ടെന്നും ഒന്നു സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ളതും മറ്റൊന്നു ഒന്നോ രണ്ടോ പേര്‍ മാത്രം നേതൃത്വം നല്‍കുന്ന വയറ്റുപിഴപ്പു സമരമാണെന്നുമാണ് പുരുഷോത്തമന്‍ പറഞ്ഞത്. ലാലൂര്‍ വിഷയം ശരിയായി പഠിക്കാതെയാണു സാറാ ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുത്തതെന്നു ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

ലാലൂര്‍ നിവാസികളെ ഒന്നാകെ അപമാനിക്കുന്ന തരത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ നടത്തിയ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങളും ബിജെപി പ്രതിനിധിയും രംഗത്തെത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പ്രതിപക്ഷാംഗവുമായ ജോസി ചാണ്ടി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ലാലൂര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയിട്ടു കാര്യമില്ലെന്നു പ്രതിപക്ഷത്തെ എ.എന്‍. കൃഷ്ണനും ജോണും പറഞ്ഞു. ലാലൂരിലെ സമരസമിതിക്കാര്‍ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ചും നഗരത്തില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളെ കുറിച്ചും മേയര്‍ അഭിപ്രായം പറയണമെന്നു പ്രതിപക്ഷ നേതാവ് ഐ.പി പോളാണ് ഉന്നയിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code