Tuesday, February 07, 2012   12:27 PM IST
Supplements
Home>> News>> Sports
Sports
ടെസ്റ്റ്: ദക്ഷിണാഫ്രിക്ക സമ്മതം അറിയിച്ചു
Wednesday, December 30, 2009
|
|
|
ന്യൂഡല്‍ഹി

ഇന്ത്യന്‍ പര്യടനത്തില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്ക സമ്മതം അറിയിച്ചു. 2010-ല്‍ ഇന്ത്യയ്ക്കു കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇല്ലെന്നത് ബിസിസിഐ ഏറെ പഴി കേള്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വര്‍ഷാന്ത്യത്തോടെ നേടിയ ഐസിസി ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ കൂടുതല്‍ മത്സരങ്ങള്‍ക്കു ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങള്‍ മാത്രമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളിലും ടീം കളിക്കും. ഫെബ്രുവരി നാലു മുതല്‍ എട്ടു വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെയും. 19, 22, 25 തീയതികളിലാണ് ഏകദിനങ്ങള്‍. എന്നാല്‍ മത്സരങ്ങളുടെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

അതേസമയം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയും ശ്രമിച്ചു വരികയായിരുന്നു. ഈ വര്‍ഷം ഇതുവരെ ആറു ടെസ്റ്റുകള്‍ മാത്രമാണ് ടീമിനു കളിക്കാനായത്. നാലെണ്ണം ഓസ്ട്രേലിയക്കെതിരേയും ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയും മാത്രം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code