ചാലയില്‍ മാലിന്യ നിക്ഷേപം
Wednesday,
December 30,
2009
തിരുവനന്തപുരം
നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചാല കമ്പോളത്തില്‍ അനധികൃത കച്ചവടക്കാര്‍ തല വേദന സൃഷ്ടിക്കുന്നു. ചാലയിലെ തിരക്കേറിയ പ്രധാന വീഥികളുടെ ഇരുവശവും അനധികൃത കച്ചവടക്കാര്‍ മാലിന്യം നിക്ഷേപിക്കുകയാണ്.
ഇന്നലെ ഹര്‍ത്താലായതിനാ ല്‍ കഴിഞ്ഞ ദിവസം ഇവര്‍ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തിരുന്നില്ല. സ്ഥിരം കച്ചവടക്കാര്‍ക്കു നഗ രസഭ മാലിന്യ നിക്ഷേപത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകളിലെ മാലിന്യം ദിനംപ്രതി നീക്കം ചെയ്യാനെത്തു ന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാമെന്ന സത്യവാങ് മൂലം കോര്‍പ്പറേഷന്‍ 50 രൂപ പത്ര ത്തില്‍ എഴുതി വാങ്ങിയിട്ടുണ്ട്.
ഇതു വര്‍ഷാവര്‍ഷം പുതുക്കണം. കടകള്‍ക്കു മുന്നില്‍ മാലിന്യം കണ്ടെത്തുകയാണെങ്കില്‍ നഗരസഭയില്‍ നിന്നു പരിശോധനയ്ക്കെത്തു ന്ന ഉദ്യോഗസ്ഥര്‍ ഉടമകളില്‍ നിന്നു വന്‍തുക പിഴ ചുമത്താറുണ്ട്.
ഇവിടുത്തെ ജ്വല്ലറികള്‍ക്കു മുന്നിലും വന്‍തോതില്‍ മാലിന്യങ്ങള്‍ കാണാറുണ്ട്. ഇതിന്‍റേ പേരില്‍ പിഴ അടയ്ക്കേണ്ടിവന്നവരും നിരവധി.
എന്നാ ല്‍ സ്വര്‍ണക്കടകള്‍ക്കു മുന്നില്‍ ഇത്രയേറെ മാലിന്യങ്ങള്‍ വരുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കാറില്ല.
അനധികൃത കച്ചവടക്കാര്‍ക്കെതിരേ പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാതെ സ്ഥി രം കച്ചവടക്കാര്‍ക്കു പിഴ ചുമത്താനാണു കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
പഴങ്ങള്‍, തുണി, ചെരുപ്പ്, ഫാന്‍സി സാധനങ്ങള്‍ എന്നിവയാണു പ്രധാനമായും ഉന്തുവണ്ടികളില്‍ കച്ചവചടം നടത്തുന്നത്. അനധികൃത വാഹന ങ്ങ ള്‍ പാര്‍ക്ക് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടും ഫലമില്ല. ഇതു ചാലയ്ക്കുള്ളിലെ ഗതാഗത തടസ ത്തിനും പ്രധാന കാരണമാകുന്നു.
Close...
Maximum Character Allowed -
4000