Monday, May 21, 2012   11:38 PM IST
Vaartha BlogRSS
Loading
മൂന്നു പേര്‍ മുങ്ങി മരിച്ചു
Published : Thursday, December 31, 2009
|
  
Text Size
കൊടുങ്ങല്ലൂര്‍

ഇരട്ടക്കുട്ടികളടക്കം മൂന്നു പേര്‍ കുളത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി പുതിയ വീട്ടില്‍ സലീമിന്‍റെ മക്കള്‍ ജസീല (9), ലസീമ (9), എന്നിവരും ജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി ലക്ഷ്മിയുമാണു (20) മരിച്ചത്.

സലീമിന്‍റെ ഭാര്യ ഫസീലയുടെ കുടുംബവീട്ടിലെത്തിയതായിരുന്നു മൂവരും. എറിയാട് യു ബസാറിനു സമീപമാണു കുടുംബവീട്. വീട്ടുവളപ്പിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുട്ടികള്‍ മുങ്ങിത്താഴുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ലക്ഷ്മിയും മുങ്ങിപ്പോയത്.

കുട്ടികള്‍ തൃശൂര്‍ ഭാരത് വിദ്യാമന്ദിര്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹംതൃശൂരിലെ വസതിയിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന്.

Rate This News :
Latest News