Monday, March 15, 2010   11:10 AM IST
Supplements
Home>> News>> Business
Business
നേട്ടം കൊയ്ത് അവസാനം
Thursday, December 31, 2009
|
|
|
മുംബൈ

വര്‍ഷാവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍. 2009ലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സൂചികകള്‍ കഴിഞ്ഞ ദിവസത്തെ റെഡ്സോണ്‍ മറന്നു. സെന്‍സെക്സ് 121 പോയിന്‍റ് ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും കൂടിയ നിലയായ 17,464.81ല്‍ ക്ലോസ്ചെയ്തു. ~ഒരവസരത്തില്‍ 17,530.94 വരെ സൂചിക ഉയര്‍ന്നു. ദേശീയസൂചിക നിഫ്റ്റി 32 പോയിന്‍റ് മുന്നേറി 5,201ലെത്തി. 5,221.85 വരെ നിഫ്റ്റി കയറി. സൂചികയുടെ ഈ വര്‍ഷത്തെ ഏറ്റ വും ഉയര്‍ന്ന നിലയാണിത്. കണ്‍സ്യൂമര്‍ ഗുഡ്സ്, പവര്‍ സ്റ്റോക്കുകള്‍ക്കു നേട്ടം.

സെന്‍സെക്സ് ഏറ്റവും നേട്ടം കൊയ്ത വര്‍ഷം കൂടിയാണു 2009. ഈ സാമ്പത്തിക വര്‍ഷം 35 ബില്യണ്‍ ഡോളറിന്‍റെ വിദേശനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകി. ആഗോള സൂചികകളിലെ പണമൊഴുക്കും യുഎസ് ഡോളറിന്‍റെ ഇടിവും നേട്ടമായി. ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക ഇന്നലെ 0.31 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍ ക്യാപ്പ് ഇന്‍ഡെക്സ് 0.60 ശതമാനം മുന്നേറി. ജയ്പ്രകാശ് അസോസിയേറ്റ്സ്, എസ്ബിഐ, ഭെല്‍ എന്നിവ നേട്ടം കൊയ്തതില്‍ പ്രമുഖ സ്റ്റോക്കുകള്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ പവര്‍, റിലയന്‍സ് തുടങ്ങിയവയും നേട്ടമുണ്ടാക്കി. ഓഹരിവില്‍പ്പന വാര്‍ത്തകളെത്തുടര്‍ന്ന് എന്‍ടിപിസി 52 ആഴ്ചയിലെ ഏറ്റ വും ഉയര്‍ന്ന നിലയിലാണു വ്യാപാരം അവസാനിപ്പിച്ചത്.

ഡിഎല്‍എഫ്, സണ്‍ ഫാര്‍മ, മാരുതി എന്നിവയാണു നഷ്ടമുണ്ടായതില്‍ പ്രമുഖസ്ഥാനത്ത്. 152 കോടിയുടെ വ്യാപാരവുമായി എസ്ബിഐ തന്നെയാണു മുന്നില്‍. പുതുവത്സര ദിനമായതിനാല്‍ ഇന്നു വിപണിക്ക് അവധി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code