Monday, May 21, 2012   11:39 PM IST
Vaartha BlogRSS
Loading
രുചിഭേദങ്ങള്‍ മത്സരിച്ചപ്പോള്‍ ജയിച്ചതു സുഗന്ധ ബിരിയാണി
Published : Friday, January 01, 2010
|
  
Text Size
കോഴിക്കോട്

വനിതകളുടെ കൈപ്പുണ്യത്തില്‍ പിറന്നതു വിവിധതരം ബിരിയാണികള്‍. സുഗന്ധ, ചെമ്മീന്‍, വെജിറ്റബിള്‍, ഞണ്ട്, കാട, ചിക്കന്‍, ബീഫ്, സേമിയ, മരിച്ചീനി- ബീഫ്, പനീര്‍, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങി വിവിധതരം സ്വാദിഷ്ടമായ ബിരിയാണികളുടെ സംഗമമായി ബിരിയാണി പാചകമത്സരം. പുതിയറ എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക നിലയത്തില്‍ എസ്.കെ. പൊറ്റെക്കാട്ട്് കള്‍ച്ചറല്‍ സെന്‍റര്‍ വനിതാഫോറമാണു മത്സരം സംഘടിപ്പിച്ചത്.

വിവിധതരം സുഗന്ധദ്രവ്യങ്ങള്‍ പ്രധാന ചേരുവയായി ചേര്‍ത്ത നോണ്‍വെജ് സുഗന്ധ ബിരിയാണി പാചകം ചെയ്ത ഫറൂഖ് കോളെജ്് സ്വദേശി ലൈല മുഹമ്മദ് മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം പായസ പാചകമത്സരത്തില്‍ നെല്ലിക്കാ പായസമുണ്ടാക്കി ലൈല ഒന്നാംസ്ഥാനം നേടിയിരുന്നു. ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കിയ പുതിയപാലം റീമു രണ്ടാം സ്ഥാനവും വെജിറ്റബിള്‍ ബിരിയാണി പാചകം ചെയ്ത മിനിബൈപാസ് റോഡിലെ നാചല്‍ മൂന്നാം സ്ഥാനവും നേടി.

32 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒരാള്‍ മാത്രമാണു വെജിറ്റബിള്‍ ബിരിയാണി യുണ്ടാക്കിയത്. പാചക വിദഗ്ധരായ അംബികാ രമേഷ്, ഗീതാ വാസുദേവന്‍, ജമീല മജീദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമ്മാനദാനം മുന്‍ എംഎല്‍എ അഡ്വ. എ. സുജനപാല്‍ നിര്‍വഹിച്ചു. പി.എന്‍.വി. പണിക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Rate This News :
Latest News