കണ്ടശാംകടവില്‍ 44 ലക്ഷത്തിന്‍റെ ടൂറിസം പദ്ധതി
വാടാനപ്പള്ളി
കണ്ടശാംകടവില്‍ 44 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി. പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടിയും മൈതാനിയുമാണ് ഒരുങ്ങുന്നത്. ഇതോടെ കണ്ടശാംകടവ് അങ്ങാടിയുടെ മുഖഛായ തന്നെ മാറുമെന്നു പ്രതീക്ഷ.
ബോട്ട് മൈതാനിയോടു ചേര്‍ന്ന പുഴയുടെ കിഴക്കു തെക്കു ഭാഗങ്ങള്‍ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ടൂറിസം പദ്ധതിയുടെ ഭാഗമായി 1200 ചതുരശ്ര മീറ്ററോളമുള്ള ബോട്ടു മൈതാനിയില്‍ ടൈല്‍സ് വിരിക്കും.
ഇതിനായി ഇവിടെ മണ്ണിട്ടു നികത്തുന്ന ജോലികള്‍ പുരോഗമിക്കുന്നു. ജലസേചന വകുപ്പ് 44 ലക്ഷം രൂപ ചെലവഴിച്ചാണു കണ്ടശാംകടവില്‍ കനോലി കനാലിന്‍റെ തീരത്തു ടൂറിസം പദ്ധതി ഒരുക്കുന്നത്. മൈതാനിയില്‍ തണല്‍ മരങ്ങളും, ഇരിപ്പിടങ്ങളും തയാറാക്കും ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയായി.
കെട്ടിടത്തിന്‍റെ മേല്‍ക്കൂര നിര്‍മിക്കുന്ന ജോലിമാത്രമേ അവശേഷിക്കുന്നുള്ളു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഗ്രാമപഞ്ചായത്ത് ബോട്ട് മൈതാനിയില്‍ വൈദ്യുതി കൊണ്ടുള്ള ദീപാലങ്കരമൊരുക്കും.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇരിപ്പിടവും, ടൂറിസം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കായലില്‍ പെഡല്‍ ബോട്ട് സവാരിയും ഒരുക്കും.
Close...
Maximum Character Allowed -
4000