Sunday, March 14, 2010   6:36 AM IST
Supplements
Home>> Cinema>> Latest News
Headlines
അജിത്തും ഭാവനയും
Sunday, January 03, 2010
|
|
|
ഒരിക്കല്‍ ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതു നടന്നില്ല. എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല വീണ്ടും വിളി വരാന്‍. മലയാളി സുന്ദരി ഭാവനയ്ക്കാണ് രണ്ടാം തവണ കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയാവാന്‍ കഴിഞ്ഞത്. ആദ്യം നാന്‍ കടവുള്‍ എന്ന ചിത്രത്തില്‍ ആര്യയും പൂജയും ചെയ്ത വേഷങ്ങളിലേക്കാണ് അജിത്തിനേയും ഭാവനയേയും വിളിച്ചത്. അന്നതു നടന്നില്ലെങ്കിലും അജിത്തിന്‍റെ പുതിയ ചിത്രം അസലില്‍ നായികയാണ് ഭാവന. ഷൂട്ടിങ്ങിനിടെ അജിത് ഏറെ സഹായിച്ചെന്നു ഭാവന.

പുസ്തകങ്ങള്‍, സിനിമകള്‍, ജീവിതം തുടങ്ങി അജിത് സംസാരിക്കാത്ത വിഷയങ്ങളില്ല. എല്ലാത്തിനേയും കുറിച്ചു വ്യക്തമായ ധാരണകള്‍. ഭാര്യ ശാലിനിയേയും മകളേയും കുറിച്ചു സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല. അഭിനയിക്കുന്നതിനിടെ എന്തെങ്കിലും അപാകത വന്നാല്‍ അതു പറഞ്ഞു തന്നു പരിഹരിക്കാന്‍ അജിത് എപ്പോഴും തയാറാണെന്നും ഭാവന പറയുന്നു. എന്തായാലും ഒരിക്കല്‍ കൈവിട്ട അവസരം വീണ്ടും ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ മലയാളി സുന്ദരി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code