Wednesday, February 08, 2012   7:42 PM IST
Supplements
Home>> News>> World News
World News
ബുര്‍ജ് ഇന്നു തുറക്കും, ഉയരം സീക്രറ്റ്
Monday, January 04, 2010
|
|
|
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് ലോകത്തിനു സമര്‍പ്പിക്കും. 2004 സെപ്റ്റംബര്‍ ഇരുപത്തൊന്നിനു ടവറിന്‍റെ നിര്‍മാണം ആരംഭിച്ചതു മുതല്‍ പറഞ്ഞു കേട്ട വിസ്മയങ്ങള്‍ ഇന്നു ലോകത്തിനു മുന്നില്‍ ഇതള്‍ വിരിയും. അപ്പോഴും ഒരു സീക്രറ്റ് ബാക്കി വയ്ക്കുന്നു, കെട്ടിടത്തിന്‍റെ ശില്‍പ്പികള്‍. ഇത്രയും നാള്‍ പറഞ്ഞു കേട്ട 2,683 അടിയല്ല ഇന്നു കാണാന്‍ പോകുന്ന ഉയരം. അതിനേക്കാള്‍ കൂടും. 2,700 അടിയില്‍ക്കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ എത്രയാണെന്നു കൃത്യമായി വെളിപ്പെടുത്തുന്നില്ല.

യുഎഇ ഭരണാധിപന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍- മക്തോം 164 നിലകളുള്ള കെട്ടിടം ഉദ്ഘാടനം ചെയ്യും. അപ്പാര്‍ട്ടുമെന്‍റുകളും ഷോപ്പുകളും ഫെബ്രുവരിയിലേ തുറക്കൂ. നാളെ മുതല്‍ ദുബായ് ബുര്‍ജിലേക്ക് സന്ദര്‍ശകരെ അനുവദിക്കും. ടവറിന്‍റെ 124ാം നിലയില്‍ തയാറാക്കിയിരിക്കുന്ന ഒബ്സര്‍വേഷന്‍ ഡെക്കില്‍ നിന്ന് ആകാശം കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കും. അറ്റ് ദ് റ്റോപ്പ് എന്നാണ് ഈ ഡെക്കിനിട്ടിരിക്കുന്ന പേര്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code