Sunday, March 14, 2010   10:12 PM IST
Supplements
Home>> News>> World News
World News
മിഷേലിന്‍റെ വിവാദചിത്രം വീണ്ടും
Monday, January 04, 2010
|
|
|
വാഷിങ്ടണ്‍

യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയുടെ മോര്‍ഫ് ചെയ്ത ചിത്രം വീണ്ടും ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചിമ്പാന്‍സിയുടെ മുഖവുമായി മോര്‍ഫ് ചെയ്ത ചിത്രമാണ് ഇന്‍റര്‍നെറ്റില്‍ രണ്ടുമാസങ്ങള്‍ക്കു ശേഷം പ്രചരിക്കുന്നത്. ഗൂഗിളിന്‍റെ പിക്ചര്‍ സെര്‍ച്ചില്‍ മിഷേല്‍ ഒബാമയ്ക്കായി സെര്‍ച്ചുചെയ്താല്‍ ഈ ചിത്രമായിരിക്കും ആദ്യം ലഭിക്കുക.

മോര്‍ഫ് ചെയ്ത ചിത്രം വംശീയാധിഷേപമാണെന്ന് ഉന്നയിച്ച് വലിയ വിവാദങ്ങള്‍ മുന്‍പ് ഉയര്‍ന്നിരുന്നു. ഗൂഗിള്‍ ഇതുവരെ ചിത്രം പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഹോട്ട് ഗേള്‍സ് എന്ന ബ്ലോഗില്‍ നിന്നും ചിത്രം പിന്‍വലിച്ചിരുന്നു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഹനിക്കപ്പെടും എന്നതിനാലാണു ഗൂഗിള്‍ ചിത്രം പിന്‍വലിക്കാത്തതെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code