Saturday, September 04, 2010   5:18 AM IST
Supplements
Home>> News>> Business
Business
New Year Boom
Tuesday, January 05, 2010
|
|
|
മുംബൈ

സ്റ്റോക് മാര്‍ക്കറ്റ് പുതുവര്‍ഷത്തെ വരവേറ്റത് ആവേശത്തോടെ. പുതിയ വ്യാപാര സമയത്തോടെ തുടങ്ങിയ സെന്‍സെക്സ് 94 പോയിന്‍റ് മുന്നേറി 20 മാസത്തെ ഉയര്‍ന്നനിലയില്‍. 17,558.73ലാണു വ്യാപാരം പൂര്‍ത്തിയാക്കിയത്. 31 പോയിന്‍റ് മുന്നേറിയ ദേശീയസൂചിക നിഫ്റ്റി 5,232.20 പോയിന്‍റെന്ന പുതിയ ഉയരത്തില്‍.

പഴയസമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മുന്‍പു രാവിലെ ഒമ്പതിന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ മുന്നേറ്റം. ഈ വര്‍ഷത്തെ ആദ്യ വ്യാപാരദിനമായിരുന്നു ഇന്നലെ. വിദേശ ഫണ്ടുകളും റീട്ടെയ്ല്‍ നിക്ഷേപകരും ബയിങ്ങിനിറങ്ങിയതോടെ സെന്‍സെക്സ് 100 പോയിന്‍റിനടുത്ത് നേട്ടത്തിലായി. 17,583നും 17,378നും ഇടയിലായിരുന്നു വ്യാപാരം. ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകള്‍ മുന്നേറി. പ്രമുഖ കമ്പനികള്‍ നേട്ടമുണ്ടാക്കി.

നാഷണല്‍ ഇന്‍ഡെക്സ് നിഫ്റ്റിയും പുതിയ സമയത്തെ പോസിറ്റീവ് നിലയിലെടുത്തു. തുടക്കത്തിലേ മുന്നേറിയ സൂചിക 5,238വരെ കയറി. വലിയ ഇടിവില്ലാതെയാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മുന്നേറി. ഓട്ടോ സ്റ്റോക്കുകള്‍ 1.88 ശതമാനവും മെറ്റല്‍ 1.82 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.81 ശതമാനവും മുന്നേറി.

ഏഷ്യന്‍ സൂചികകള്‍ സമ്മിശ്രം. ജാപ്പനീസ് സൂചിക നിക്കി 108 പോയിന്‍റ് മുന്നേറി. ഹോങ്കോങ് സൂചിക 49 പോയിന്‍റും ചൈനീസ് സൂചിക ഷാങ്ഹായ് 33 പോയിന്‍റും താഴ്ന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code