Saturday, September 04, 2010   4:15 AM IST
Supplements
Home>> Headlines
Latest News
സമരക്കാരെ വെടിവച്ചു; രണ്ടു പേര്‍ക്കു പരുക്ക്
Tuesday, January 05, 2010
|
|
|
നിലമ്പൂര്‍

പരിസര മലിനീകരണത്തിനെതിരേ റബര്‍ ഫാക്റ്ററിക്കു മുന്നില്‍ സമരം ചെയ്ത നാട്ടുകാരെ കമ്പനി ജീവനക്കാര്‍ വെടിവയ്ക്കുകയും വടിവാള്‍കൊണ്ടു വെട്ടുകയും ചെയ്തു. രണ്ടു പേര്‍ക്കു ഗുരുതര പരുക്ക്. സംഭവത്തെത്തുടര്‍ന്ന് കമ്പനിക്കു ചിലര്‍ തീവച്ചു. കമ്പനിക്കാര്‍ സ്വയം തീവച്ചതെന്ന് നാട്ടുകാരും, നാട്ടുകാരാണു തീവച്ചതെന്നു കമ്പനി അധികൃതരും.

സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താര്‍. മമ്പാട് ടാണയിലെ ലാറ്റക്സ് കമ്പനി വിരുദ്ധ സമരക്കാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ടാണ സ്വദേശികളായ പനോ ലന്‍ ബഷീര്‍ (24), പനയംതൊടിക ജുനൈദാന്‍ (19) എന്നിവര്‍ക്കാണു പരുക്ക്. ഇടതുകാലിനു വെടിയേറ്റ ബഷീറിനെ കോഴിക്കോട് മിം സ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രണ്ടു വെടിയുണ്ടകള്‍ പുറത്തെടുത്തു. കാലിനു വെട്ടേറ്റ ജുനൈദാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ്.

അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിവരുന്ന സമരത്തിന്‍റെ ഭാഗമായുള്ള നിരാഹാര സത്യഗ്രഹത്തിനു കമ്പനിക്കു മുന്നിലെ റോഡില്‍ പന്തല്‍ ഒരുക്കുകയായിരുന്നു സമരക്കാര്‍. ഇവര്‍ക്കു നേരെ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു റൗണ്ട് വെടിവച്ചു. വെടിപൊട്ടുന്നതു കണ്ട് ഓടുന്നതിനിടെയാണു ജുനൈദാനു കമ്പനിയിലെ ആളുകളുടെ വെട്ടേറ്റത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒറീസക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കമ്പനിയില്‍നിന്നു മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് ആര്‍കെ ലാറ്റക്സില്‍ നിന്നു തീയുയര്‍ന്നു. ഒരു മണിയോടെ തൊട്ടടുത്ത റൂബി ലാറ്റക്സ് ഫാക്റ്ററിക്കും തീപിടിച്ചു. അമോണിയം പ്ലാന്‍റുകളിലേക്കു തീ പടരാതിരുന്നതു വന്‍ അപകടം ഒഴിവാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code