Saturday, September 04, 2010   4:03 AM IST
Supplements
Home>> Regional>> Kochi
Kochi
നോര്‍ത്തില്‍ ഫ്ളൈ ഓവര്‍
Wednesday, January 06, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ കച്ചേരിപ്പടി മുതല്‍ കലൂര്‍ സ്റ്റേഡിയം വരെ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ ജില്ലാ അധികൃതരും വിവിധ വകുപ്പുകളും സംയുക്തമായി തീരുമാനിച്ചു. ഗതാഗതക്കുരുക്കു സംബന്ധിച്ചു ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണിക്കാര്യം.

നിലവിലുള്ള നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് പൊളിച്ചുകളയുകയും ഇപ്പോഴുള്ള ചെറിയ പാലത്തിന്‍റെ വീതി കാല്‍നടക്കാരെക്കൂടി ഉദ്ദേശിച്ച് ആറു മീറ്ററായി പുനര്‍നിര്‍മിക്കാനും ആലോചനയുണ്ട്. ഭാവിയില്‍ വരുന്ന മെട്രോറെയ്ല്‍ കൂടി കണക്കിലെടുത്തു രണ്ടുനിലയിലുള്ള ഫ്ളൈ ഓവറാണു വിഭാവന ചെയ്യുന്നത്.

അമിതവേഗം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും ട്രാഫിക് ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും നഗരത്തില്‍ 145 പൊലീസുകാരെയും 40 പൊലീസ് ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ട്.

വാഹനമോാടിക്കുമ്പോള്‍ മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചതിന് ഇതുവരെ 15,000 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു ശിക്ഷിച്ചിട്ടുണ്ട്. 2008-ല്‍ 7,440 പേര്‍ക്കെതിരേയും 2009-ല്‍ ഒക്റ്റോബര്‍ വരെ 8,166 പേര്‍ക്കെതിരേയും കേസെടുത്തു.

വാഹനങ്ങള്‍ പിടിക്കുന്നതില്‍ പൊലീസ് അഴിമതി കാണിക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ പ്രത്യേക പരിശോധന സംഘത്തെ നിയമിക്കും. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായം തേടും. ഒരുവകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ മാത്രമായാല്‍ അഴിമതി കൂടുമെന്നതിനാലാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. ആര്‍ടിഒ, പൊലീസ്, ലീഗല്‍ മെട്രോളജി, എന്നീ വകുപ്പുദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തും. ഓരോ മേഖലയിലും പ്രത്യേക പരിശോധനകളാണു നടത്തുന്നത്. ട്രാഫിക് പ്രശ്നങ്ങള്‍ക്കു സുതാര്യത വരുന്നതോടൊപ്പം ഒരുപരിധിവരെ പരിഹാരവുമാകും.

മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടിയാല്‍ അവരെ അവിടെ വച്ചു തന്നെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. തുടര്‍ന്നു ബസ് ട്രിപ്പ് കഴിഞ്ഞു സ്റ്റേഷനില്‍ എത്തിക്കണം. ചെറിയ വാഹനം ആണെങ്കില്‍ ഡ്രൈവറോടൊപ്പം വാഹനവും കസ്റ്റഡിയിലെടുക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശകള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കു സമര്‍പ്പിക്കും.

കൊച്ചിയില്‍ ബസ് അപകടം ഉണ്ടാകുന്നതു സമയക്രമ ത്തിലെ അപാകതകള്‍ കൊണ്ടല്ല, മറിച്ചു ട്രാഫിക്ക് കുരുക്കില്‍പ്പെട്ടു വൈകുന്ന വാഹനങ്ങള്‍ സമയത്ത് ഓടിയെത്താന്‍ ശ്രമിക്കുമ്പോഴാണ്. ബസ് ബേ കളില്‍ത്തന്നെ ബസുകള്‍ നിര്‍ത്തണം. അതിനു ബസ് ഷെല്‍ട്ടറുകള്‍ നിരത്തിന്‍റെ പുറകോട്ട് ഇറക്കിപ്പണിയണമെന്നും നിര്‍ദേശമുണ്ട്. ട്രാഫിക് അവബോധം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കാന്‍ ബോധവത്കരണ ക്ലാസുകള്‍ നടത്താനും നിര്‍ദേശമുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code