Thursday, February 09, 2012   7:06 AM IST
Supplements
Home>> News>> World News
World News
അമേരിക്കക്കാര്‍ക്ക് അവധിയെടുക്കാന്‍ പേടി
Wednesday, January 06, 2010
|
|
|
എത്ര ആത്മാര്‍ഥതയുള്ള ജോലിക്കാര്‍...? ലീവ് എടുക്കുന്നേയില്ല. ജോലി സമയം കഴിഞ്ഞ് ഓഫിസില്‍ കുത്തിയിരുന്നു പണിയെടുക്കുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലമാണിപ്പോള്‍ അമേരിക്കയില്‍. പ്രസിഡന്‍റ് ബരാക് ഒബാമ വരെ അവധിയെടുത്ത് ഭാര്യയും മക്കളുമായി കറങ്ങി നടക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രജകള്‍ മുന്‍ കാലങ്ങളിലേതു പോ ലെ അവധിക്കാലം ആഘോഷിക്കുന്നില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് അമേരിക്കയില്‍ നിന്നുള്ള വിനോദ സഞ്ചാരികളും കുറയുന്നു. അവധിയെടുക്കാന്‍ പേടിയാണ് അമേരിക്കക്കാര്‍ക്ക്. വിനോദവും സഞ്ചാരവുമൊക്കെക്കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോള്‍ പണികാണുമോ എന്നു പേടി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക മാന്ദ്യം അമേരിക്കക്കാരെ പഠിപ്പിച്ച ആദ്യ പാഠം. പണി ഉപേക്ഷിച്ചു കറങ്ങി നടക്കരുത് ചിലപ്പോള്‍ പണികിട്ടും എന്നവര്‍ മനസിലാക്കിക്കഴിഞ്ഞു.

പതിവ് അവധികളൊക്കെ അവധിക്കു വച്ചു തങ്ങള്‍ ജോലി ചെയ്യുന്ന ഓഫിസിലെ ബോസി നെ തൃപ്തിപ്പെടുത്തുന്നു അമേരിക്കന്‍ പൗര ന്മാര്‍. അമേരിക്കയിലെ ജോലിക്കാര്‍ അവധിയൊന്നുമെടുക്കാതെ സ്ഥിരമായി ഓഫിസില്‍ തുടരുകയാണെന്നു പഠനങ്ങള്‍. വിവധ സ്ഥാപനങ്ങളിലെ 667 ജോലിക്കാരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്.

ഇതില്‍ അറുപത്തിയാറു ശതമാനം പേരും 2009ല്‍ അവരുടെ ഫുള്‍ വെക്കേഷന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ മാന്‍പ വര്‍ കണ്‍സള്‍ട്ടന്‍സി ഫേം റൈറ്റ് മാനെജ്മെന്‍റിന്‍റെ വകയായിരുന്നു സര്‍വെ. മുപ്പത്തിനാലു ശതമാനം ജോലിക്കാര്‍ മാത്രമേ അവരുടെ അവധി എടുത്തിട്ടുള്ളൂ.

എന്നാല്‍ ഇടവേളകളില്ലാതെ ജോലി ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും റൈറ്റ് മാനെജ്മെന്‍റ് മുന്നറിയിപ്പു നല്‍കുന്നു. ന്യൂ ഇയര്‍ റെസല്യൂഷന്‍ എന്ന നിലയില്‍ അവധിക്കാലം പ്രയോജനപ്പെടുത്തുമെന്ന പ്രതിജ്ഞയാണ് ജോലിക്കാര്‍ എടുക്കേണ്ടെതെന്നു റൈറ്റ് മാനെജ്മെന്‍റ് പ്രസിഡന്‍ഡ് ഡഗ്ലസ്. ജെ. മാത്യൂസ്. തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുന്നതു ശാരീരിക മാനസിക പ്രശ്നങ്ങള്‍ ഉണ്ടാ ക്കും. കമ്പനിയുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുമെന്ന് ഡഗ്ലസ് അഭിപ്രായപ്പെടുന്നു. വേണമെങ്കില്‍ അവധിയെടുത്തോളാന്‍ പറഞ്ഞാ ലും ജോലിക്കാര്‍ ലീവ് എടുക്കാത്ത അവസ്ഥയിലാണിപ്പോള്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code