Thursday, February 09, 2012   7:12 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍; പ്രചാരണത്തിനു ബൈക്ക് ബ്രിഗേഡ്
Friday, January 08, 2010
|
|
|
തിരുവനന്തപുരം

ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ മൂന്നിന്‍റെ പ്രചരണത്തിനു ബൈക്ക് ബ്രിഗേഡുകളും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണു ബൈക്ക് ബ്രിഗേഡുകള്‍ പ്രചാരണം തുടങ്ങിയത്.

തിരുവനന്തപുരത്തു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ കെ.എന്‍. സതീഷ് ഫ്ളാഗ് ഓഫ് ചെയ്തു.

ജില്ലയില്‍ കിഴക്കേക്കോട്ട മുതല്‍ ആറ്റിങ്ങല്‍ വരെയും എറണാകുളം ജില്ലയില്‍ പാലാരിവ ട്ടം മുതല്‍ മൂവാറ്റുപുഴ വരെയും കോഴിക്കോട് ജില്ലയില്‍ മാനാഞ്ചിറ മുതല്‍ താമരശേരി വരെയും ബൈക്ക് ബ്രിഗേഡുകള്‍ സന്ദര്‍ശനം നടത്തി. മാജിക് ഉള്‍പ്പെടെയുള്ള കലാപ്രകടനങ്ങളും നടന്നു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ബ്രിഗേഡുകള്‍ സന്ദര്‍ശനം നടത്തും.

ജികെഎസ്എഫിന്‍റെ സ്മാര്‍ട്ട് സ്റ്റുഡന്‍റ്സ് ഷോപ്പര്‍, ഫാമിലി ഒഫ് ദ വീക്ക്, ലക്കി കളര്‍ ഒഫ് ദ ഡേ മത്സരങ്ങളും എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വന്‍ പ്രചരണമാണു ഈ വര്‍ഷം ഷോപ്പിങ് ഫെസ്റ്റിവലില്‍ ലഭിക്കുന്നതെന്നു ഫെസ്റ്റിവല്‍ ഡയറക്റ്ററേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code