കൊച്ചിക്കും വേണം കെഎസ്ആര്‍ടിസി
കൊച്ചി
സ്വന്തം ലേഖകന്‍
മൂന്നുദിവസത്തെ സ്വകാര്യ ബസ് സമരത്തില്‍ ഏറ്റവും നരകിച്ച നഗരം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- കൊച്ചി..! വന്‍ വ്യവസായ-ഐടി നഗരമായി വളരുന്ന കൊച്ചിയെ സ്വകാര്യബസുകള്‍ വിചാരിച്ചാല്‍ സ്തംഭിപ്പിക്കാമെന്ന് ഇന്നലെ അവസാനിച്ച പണിമുടക്കു തെളിയിച്ചു. വ്യവസായ കേന്ദ്രങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കഴിഞ്ഞ മൂന്നുദിവസത്തെ ഹാജര്‍നില പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തം.
പൊലീസ് പെറ്റി കേസ് ചാര്‍ജ് ചെയ്തതിനുപോലും മിന്നല്‍ പണിമുടക്കു നടത്തിയ ചരിത്രമുള്ള ഇവിടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തില്‍ അനിവാര്യമായ മാറ്റം പ്രതീക്ഷിച്ചിരിക്കുകയാണു സാധാരണ ജനം.
തിരുവനന്തപുരം മാതൃകയില്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഗതാഗത സമ്പ്രദായം കൊച്ചിയില്‍ നടപ്പാക്കേണ്ടകാലം കഴിഞ്ഞില്ലേ, തുടങ്ങിവച്ചെങ്കിലും സ്വകാര്യ ബസുകളുടെ സമ്മര്‍ദത്തിനു വഴങ്ങി വഴിയില്‍ ഉപേക്ഷിച്ച സിറ്റി സര്‍വീസ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കിക്കൂടേ.. ചോദ്യങ്ങള്‍ സജീവമായിക്കഴിഞ്ഞു.
കൊച്ചിയില്‍ കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍വീസ് തുടങ്ങുന്നതിനു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്തു വിപുലമായ പദ്ധതി തയാറാക്കിയിരുന്നു. ഫോര്‍ട്ട്കൊച്ചി - ആലുവ, കലൂര്‍ - ഫോര്‍ട്ട്കൊച്ചി, അരൂര്‍ - അങ്കമാലി റൂട്ടുകളില്‍ ബസുകള്‍ ഓടിച്ചു. ലാഭത്തിലായിരുന്ന ഇവ സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദത്തിനു വഴങ്ങി നഷ്ടമെന്നു കാണിച്ചു പിന്‍വലിച്ചു.
സിറ്റി സര്‍വീസിന്‍റെ സാധ്യത പഠിക്കാന്‍ വൈറ്റില - വൈറ്റില റൂട്ടില്‍ പിന്നീട് ഒരു “വേണാട് ‘ബസ് കൊണ്ടുവന്നു. സ്വകാര്യ ബസുകളുടെ കുത്തകയായ ഈ റൂട്ടില്‍ ഒരുകാലത്തും കെഎസ്ആര്‍ടിസി ലാഭത്തിലോടില്ലെന്ന് അധികൃതര്‍ക്കും അറിയാമായിരുന്നു. അവസാനം, കോര്‍പ്പറേഷനു സിറ്റി സര്‍വീസ് നടത്താന്‍ കേന്ദ്രത്തില്‍നിന്നു ബസ് ലഭിക്കുമെന്ന് അറിയപ്പുണ്ടായതോടെ കൊച്ചി സിറ്റി സര്‍വീസ് എന്ന അധ്യായം കെഎസ്ആര്‍ടിസി ക്ലോസ് ചെയ്തു.
സ്വകാര്യ ബസുകളുടെ മൂന്നു ദിവസത്തെ സമരം തലസ്ഥാനത്തെ തെല്ലും ബാധിച്ചിരുന്നില്ല. 70 ശതമാനത്തിലധികം സര്‍വീസുകളും കെഎസ്ആര്‍ടിസി തന്നെ നടത്തുന്ന നഗരത്തില്‍ അനാവശ്യമായി സ്വകാര്യബസുകള്‍ പണിമുടക്കു നടത്താറുമില്ല. കെഎസ്ആര്‍ടിസി കൊച്ചിയില്‍ സിറ്റി ബസ് ഓടിച്ചാല്‍ ഇവിടെയും സ്വകാര്യ ബസുകള്‍ നല്ലനടപ്പുകാരാകും. ജോലിക്കും മറ്റും കൊച്ചിയിലെത്തുന്ന പതിനായിരങ്ങള്‍ ബസില്ലെന്ന കാരണത്താല്‍ തിരിച്ചുപോകേണ്ടിവരില്ല.
Close...
Maximum Character Allowed -
4000