Thursday, February 09, 2012   6:12 AM IST
Supplements
Home>> News>> Kerala News
Kerala News
നിരക്കു വര്‍ധന: മാനദണ്ഡം വ്യക്തമാക്കണം
Friday, January 08, 2010
|
|
|
തിരുവനന്തപുരം

ബസ് ചാര്‍ജ് വര്‍ധനയുടെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല. ഇന്ധനവില കുറഞ്ഞതിനനുസരിച്ചു നിരക്കു കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. കോടതിയുടെ നിലപാടു ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കു വര്‍ധിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വെളളക്കരവും വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബസ് നിരക്കു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code