Thursday, February 09, 2012   7:20 AM IST
Supplements
Home>> Vaartha Life>> Travel
Travel
TALLEST HOTEL
Friday, January 08, 2010
|
|
|
ആകാശത്തിന്‍റെ കാമുകി, ബുര്‍ജ് ദുബായ്യെ ലോകത്തിനു തുറന്നു കൊടുത്തിട്ട് ദിവസങ്ങളേ ആയുള്ളൂ. ആഘോഷത്തിന്‍റെ പൂത്തിരികള്‍ കെട്ടണഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന വിശേഷണത്തിന്‍റെ ചൂടാറിയിട്ടില്ല. ബുര്‍ജ് ഖലീഫയെന്ന പേരുമാറ്റത്തിന്‍റെ അപരിചിതത്വം മാറിയിട്ടുമില്ല. അതിനുമുന്‍പേ മറ്റൊരു വിശേഷണവുമായി ഒരു കെട്ടിടം കൂടി, അതും ദുബായില്‍. വേള്‍ഡ്സ് ടോളസ്റ്റ് ഹോട്ടല്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലും ഇനി ദുബായ് നഗരത്തിനു സ്വന്തം.

നഗരാകാശത്തിന്‍റെ ഉയരങ്ങളിലേക്കുയര്‍ന്ന ഹോട്ടലിന്‍റെ പേര് റോസ് റെയ്ഹാന്‍. 333 മീറ്റര്‍ ഉയരത്തില്‍, 72 നിലകള്‍. 482 റൂമുകള്‍. ലീഡിങ് ഹോട്ടല്‍ മാനെജ്മെന്‍റ് കമ്പനിയായ റോത്താനയാണ് ഉയരങ്ങളില്‍ രുചികരമായ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യമൊരുക്കുന്നത്. വേള്‍ഡ്സ് ടോളസ്റ്റ് ഹോട്ടല്‍ എന്ന നിലയില്‍ റോസ് റെയ്ഹാന്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.

2004ലാണ് റോസ് റെയ്ഹാന്‍റെ നിര്‍മാണം ആരംഭിച്ചത്. ആറു വര്‍ഷത്തിനു ശേഷം, അതിഥികളെ വരവേല്‍ക്കാന്‍ വാതിലുകള്‍ തുറക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ എന്ന വിശേഷണം മാത്രമല്ല, പ്രത്യേകതകള്‍ ഏറെയുണ്ട് റോസ് റെയ്ഹാന്. ആല്‍ക്കഹോള്‍ ഫ്രീ ഹോട്ടലാണിത്. അതായതു ഹോട്ടലിന്‍റെ പ്രൗഢി കണ്ട് അകത്തു കയറിയാല്‍ ഒരു തുള്ളി മദ്യം കിട്ടില്ലെന്നു ചുരുക്കം. ലോകത്തെ മറ്റു പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളേക്കാള്‍ പ്രാധാന്യം ദുബായ്ക്ക് റോസ് റെയ്ഹാന്‍ വഴി ലഭിക്കുമെന്നു റോത്താന യുഎഇ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഒമര്‍ ഇസഡ് കദൗരി. ലോകം മുഴുവന്‍ ഹോട്ടലുകളുള്ള റോത്താന, ദുബായില്‍ മാത്രം പത്തു ഹോട്ടലുകള്‍ നടത്തുന്നുണ്ട്.

അറേബ്യന്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയും കതീബ് ആന്‍ഡ് അലമി ആര്‍കിടെക്ചറല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ കെട്ടിടം നിര്‍മിച്ചത്. 2006ലാണ് റോസ് റെയ്ഹാന്‍റെ നിര്‍മാണം പൂര്‍ത്തിയായത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code