Sunday, August 01, 2010   4:46 AM IST
Supplements
Home>> NRK Zone>> America
America
ആരോടു ചോദിച്ചിട്ടാണ് മിഷേലിനെ മോഡലാക്കിയത്
Friday, January 08, 2010
|
|
|
ആരുടെ ഭാഗത്താണു തെറ്റെന്നു വ്യാഖ്യാനിക്കാന്‍ നിയമജ്ഞര്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടിവരും. മൃഗസ്നേഹമാണു വിഷയം. എന്നു കരുതി മൃഗീയമായി നടപടിയെടുക്കാന്‍ പറ്റില്ലല്ലോ. മൃഗങ്ങളെ കൊന്ന് അവയുടെ അവയവങ്ങള്‍ ഉപയോഗിക്കരുതെന്നുള്ള ക്യാംപെയ്ന്‍. ലോകം ഏറ്റവുമധികം ശ്രദ്ധിക്കുന്ന വ്യക്തികളെ മോഡലാക്കിയാല്‍ പരസ്യത്തിനു പ്രചാരം കൂടും. അതുകൊണ്ടു മൃഗസ്നേഹികള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ ഫോട്ടൊ പരസ്യപ്രചാരണത്തിന് ഉപയോഗിച്ചു. ഉദ്ദേശ്യം നല്ലതു തന്നെ. പക്ഷേ, ഫോട്ടൊ ഉപയോഗിക്കുന്നതിനു മുന്‍പ് മിഷേലിന്‍റെ അനുമതി വാങ്ങണമായിരുന്നു. അതിപ്പോള്‍ അമേരിക്കയില്‍ വലിയ പൊല്ലാപ്പായി മാറി.

പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഒഫ് അനിമല്‍സ് (പിഇടിഎ) അഥവാ പെറ്റയാണ് അമേരിക്കന്‍ പ്രഥമ വനിതയുടെ ഫോട്ടൊ അനുമതിയില്ലാതെ ഉപയോഗിച്ചത്. ടെലിവിഷന്‍ താരം ഒപ്റ വിന്‍ഫ്രെ, ടൈറ ഫ്രാങ്ക്സ്, ഗായിക കാരി അണ്ടര്‍വുഡ് എന്നിവര്‍ക്കൊപ്പം മിഷേലിന്‍റെയും ഫോട്ടൊ. ഫര്‍ ഫ്രീ ആന്‍ഡ് ഫാബുലസ് എന്നു ഹെഡിങ്. റീഡ് ഓള്‍ എബൗട്ട് ഇറ്റ് അറ്റ് പെറ്റ ഡോട് കോം എന്ന് അടിക്കുറിപ്പ്.

ഒരാളുടെ ഫോട്ടൊ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ആ വ്യക്തിയുടെ അനുമതി വാങ്ങിയിരിക്കണം. വിഷയം വൈറ്റ് ഹൗസ് ചോദ്യം ചെയ്തു കഴിഞ്ഞു. ഇങ്ങനെയൊരു പ്രചാരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നു വൈറ്റ് ഹൗസ് വക്താവ് സെമോന്‍റി സ്റ്റീഫന്‍സ്. മൃഗങ്ങളുടെ രോമം ഉപയോഗിച്ചുള്ള മുടിയലങ്കാരങ്ങള്‍ മിഷേല്‍ ഉപയോഗിക്കാറില്ലെന്നതു നേര്. പക്ഷേ അതു പോസ്റ്ററാക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ആരോടു ചോദിച്ചിട്ടാണു പ്രഥമ വനിതയുടെ ഫോട്ടൊ പരസ്യത്തില്‍ ഉപയോഗിച്ചതെന്നു ചോദിച്ചിട്ടും പെറ്റ അധികൃതര്‍ക്കു കുലുക്കമില്ല.

പ്രചാരണത്തിനു കാശൊന്നും ചോദിച്ചില്ലല്ലോ ഒരു പടമെടുത്തതല്ലേയുള്ളൂ എന്നാണ് പെറ്റ പ്രസിഡന്‍റ് ഇന്‍ഗ്രിഡ് ന്യൂകിര്‍ക്ക് പറയുന്നത്. മൃഗങ്ങളുടെ രോമം ഉപയോഗിച്ചുള്ള മുടിത്തൊങ്ങലുകള്‍ ഉപയോഗിക്കാറില്ലെന്നു മിഷേല്‍ പ്രസ്താവിച്ചിട്ടുണ്ട്. അത് മിഷേലിന്‍റെ പേരും പ്രശസ്തിയും വര്‍ധിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ ഇക്കാര്യമേ പറയുന്നുള്ളൂവെന്നു ന്യൂകിര്‍ക്ക്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code