സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയതിന്‍റെ
ഫലം
തിരുവനന്തപുരം
ഇടതുപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ സമരമായി കാണുന്ന സാഹചര്യത്തില്‍, കേവലം വിജയസാധ്യതയെന്ന പേരുപറഞ്ഞ് പാര്‍ട്ടിക്കു പുറത്തുള്ള സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നതിനെക്കുറിച്ചു പുനഃപരിശോധന അത്യാവശ്യമാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയസെക്രട്ടറി ജി. ദേവരാജന്‍. പാര്‍ട്ടിക്കുവേണ്ടി സ്വതന്ത്രരായി മത്സരിക്കുന്നവരെ കാലക്രമേണ പാര്‍ട്ടിക്കാരായി മാറ്റുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത്തരക്കാര്‍ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു പാര്‍ട്ടിക്കു പുറത്തുപോകുന്നതായാണ് കാണുന്നത്. മനോജിന്‍റെ കാര്യം ഇതില്‍ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രത്യേക സാഹചര്യവും സംസ്കാരവും പൈതൃകവും കണക്കിലെടുക്കുമ്പോള്‍ ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തിനും വളരാന്‍ കഴിയില്ല. മതത്തെയും ദൈവവിശ്വാസത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇടതുപാര്‍ട്ടികള്‍ പുനഃപരിശോധിക്കണം- ദേവരാജന്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഇടതുപക്ഷ ട്രെയ്ഡ് യൂണിയനുകള്‍ ശക്തമാണ്. എന്നാല്‍ അവിടെനിന്നും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ കഴിയുന്നില്ല.
പാര്‍ട്ടികളും ശക്തമല്ല. ഇടതുപക്ഷത്തിന്‍റെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000