Sunday, February 05, 2012   4:26 AM IST
Supplements
Home>> News>> Kerala News
Kerala News
സാഗര്‍ പ്രഹരി ബല്‍ പരിശീലനം ഇന്നു തുടങ്ങും
Monday, January 11, 2010
|
|
|
കൊച്ചി

തീരസുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി നാവിക സേന നടപ്പാക്കുന്ന സാഗര്‍ പ്രഹരി ബല്‍ പദ്ധതിയുടെ ആദ്യ ബാച്ച് ഇന്നു കൊച്ചി നേവല്‍ ബേസിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം തുടങ്ങും. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീന പരിപാടിയില്‍ ആയിരം പേര്‍ പങ്കെടുക്കും. ആദ്യ ആഴ്ച ആയുധ പരിശീലനവും രണ്ടാമത്തെ ആഴ്ച നാവിക പരിശീലനവും, അവസാന ആഴ്ച സമഗ്ര പരിശീനവുമാണു നല്‍കുന്നത്.

പെട്ടെന്നുള്ള ആക്രമണങ്ങള്‍ നേരിടുന്നതിനു പ്രത്യേക പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ക്കു വിദേശ പരിശീലനവും നല്‍കും. നൂതനവും കുറ്റമറ്റതുമായ പരിശീലനമാകും പദ്ധതിയിലൂടെ കേഡറ്റുകള്‍ക്കു ലഭിക്കുക. 15 ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണു പരിശീലനം നല്‍കുക. പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ പൊലീസ് തുടങ്ങിയവരുടെ സേവനവും പദ്ധതിക്കു പ്രയോജനപ്പെടുത്തും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code