ഷോപ്പിങ്ങും കൈപ്പിടിയില്‍
Wednesday,
January 13,
2010
എവിടെപ്പോയി? ഞായറാഴ്ചയല്ലേ, ഒന്നു ഷോപ്പിങ്ങിനിറങ്ങിയതാ..ഈ സംഭാഷണത്തിന് ഇനി അധികനാള്‍ ആയുസുണ്ടാവണമെന്നില്ല. ഷോപ്പിങ് ഇനി വീട്ടിലിരുന്നാവാം. കേരളത്തിലേക്കും ആ ട്രെന്‍ഡ് ആയിക്കഴിഞ്ഞു.
മൊബൈല്‍ ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ സാധ്യമായതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ചാറ്റിങ്ങും ബാങ്കിങ്ങും ഷോപ്പിങ്ങും മൊബൈല്‍ ഫോണിലേക്കു മാറി. പാശ്ചാത്യലോകത്ത് മൊബൈല്‍ ഫോണ്‍ ഷോപ്പിങ്ങിന്‍റെ കാലമെന്നു സര്‍വെ. ഏഷ്യ ഈ രംഗത്തു കുതിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഇതൊരു ട്രെന്‍ഡായി മാറുമെന്നു പ്രവചനം.
ഹോളിഡേകളിലാണ് മൊബൈല്‍ ഫോണ്‍ ഷോപ്പിങ് തകര്‍ക്കുന്നത്. ആശംസകള്‍ എസ്എംഎസായി അയയ്ക്കുക മാത്രമല്ല, ഗിഫ്റ്റുകള്‍ സെലക്റ്റ് ചെയ്യലാണു ട്രെന്‍ഡ്. പതിവുപോലെ, ചെറുപ്പക്കാര്‍ തന്നെയാണ് ഉപയോക്താക്കള്‍. ഓണ്‍ലൈന്‍ കൂപ്പണ്‍ ഉപയോഗിച്ച് പന്ത്രണ്ടു രാജ്യങ്ങളില്‍ 4500 ഷോപ്പുകളില്‍ വില്‍പ്പന നടക്കുന്നുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയ്ന്‍, മെക്സിക്കോ, ബ്രസീല്‍, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ യുവത്വമാണ് മൊബൈല്‍ ഫോണ്‍ ഷോപ്പിങ്ങിലേക്കു തിരിഞ്ഞിരിക്കുന്നത്. ഏഷ്യയില്‍ 78 ശതമാനം ആളുകള്‍ മൊബൈല്‍ ഫോണിലൂടെ പര്‍ച്ചേസ് നടത്തുന്നുണ്ട്. നാല്‍പ്പത്തഞ്ചു ശതമാനം അമേരിക്കക്കാര്‍. മോട്ടറോളയുടേതാണു സര്‍വെ.
പതിനെട്ടിനും മുപ്പത്തിനാലിനുമിടെ പ്രായമുള്ളവരാണ് കസ്റ്റമേഴ്സില്‍ ഏറെയും. പ്രധാന ഷോപ്പുകളെല്ലാം കാഷ് കൗണ്ടര്‍ അടച്ചുപൂട്ടിക്രെഡിറ്റ് കാര്‍ഡ് സ്ക്രാച്ചിങ് ടേബിള്‍ ആരംഭിച്ചതുപോലെയൊരു മാറ്റം ഉടന്‍ ഉണ്ടായേക്കും. എവിടെയിരുന്നും വസ്തുക്കള്‍ വാങ്ങി വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ടാകുമ്പോള്‍ കസ്റ്റമര്‍ സര്‍വീസിന്‍റെ നിലവിലുള്ള രീതികളെല്ലാം മാറുകയാണ്. പിടിച്ചു നില്‍ക്കണമെങ്കില്‍ ഷോപ്പുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷനും ഓപ്പറേറ്ററും ഓണ്‍ലൈന്‍ സെയ്ല്‍സും ജിപിആര്‍എസിലൂടെയുള്ള ബിസിനസും സ്വീകരിച്ചേ മതിയാകൂ. ടെക്നോളജിയുടെ ഡെവലപ്മെന്‍റിനൊപ്പം കുതിച്ചുപായുന്ന കേരളത്തില്‍ പ്രമുഖ ഷോപ്പുകളെല്ലാം ഇത് ആരംഭിച്ചു കഴിഞ്ഞു.
Close...
Maximum Character Allowed -
4000