Saturday, September 04, 2010   3:34 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, അവതാര്‍... വ്യാജന്‍ റെഡി
Thursday, January 14, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

തിയെറ്ററുകളില്‍ തകര്‍ത്തോടുന്ന എല്ലാ വമ്പന്‍ ചിത്രങ്ങളുടെയും വ്യാജ സിഡികള്‍ നഗര ത്തില്‍ സുലഭം. ഇവ യൊക്കെ നിരത്തില്‍ വില്‍പ്പന നടത്തിയാലും പിടികൂടാന്‍ ആളില്ല. അഥവാ പിടികൂടിയാലോ ഒരു ദിവസം സ്റ്റേഷനില്‍ കിടന്നിട്ടു പിറ്റേ ദിവസം വീട്ടില്‍ പോകാം. പുറത്തിറങ്ങുന്നവര്‍ വീണ്ടും വില്‍പ്പ ന തകര്‍ക്കും.

ഇടക്കാലത്ത് അപ്രത്യക്ഷമായ വ്യാജ സിഡി ലോബികള്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തെത്തി. തമിഴ്, ഇംഗ്ലിഷ്, ഹിന്ദി സിനിമകള്‍ കേരളത്തില്‍ റിലീസാകും മുന്‍പേ നഗരത്തിലെ തെരുവുകളിലെത്തുന്നു. ബീമാ പള്ളിയിലെ കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണു ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരെത്തുന്നത്.

കഴിഞ്ഞ ദിവസം കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിനു സമീപം വ്യാജ സിഡി കച്ചവടം നടത്തി യ പൂന്തുറ സ്വദേശി അബ്ദുള്‍ റഹ്മാനെ ഫോര്‍ട്ട് പൊലീസ് പിടികൂടിയിരുന്നു. വിവിധ ഭാഷകളിലെ 50 ഓളം പുതിയ സിനിമകളുടെ വ്യാജ സിഡികളാ ണ് ഇയാളില്‍ നിന്നു പൊലീസിനു ലഭിച്ചത്. സിഡികള്‍ എവിടെ നിന്നു ലഭിച്ചുവെന്ന കാര്യവും ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്താതെ പൊ ലീസ് ഇയാളെ വിട്ടയച്ചു.

ബീമാപള്ളിയിലേക്കു സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണു വ്യാജ സിഡികള്‍ എത്തിയിരുന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുന്‍പു വ്യാജ സിഡികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ ഇതു നിലച്ചു. പിന്നീട് ഈ കേന്ദ്രത്തിനുള്ളില്‍ത്തന്നെ സിഡി നിര്‍മാണം തുടങ്ങി.

ഇന്‍റര്‍നെറ്റില്‍ നിന്നുമാണ് ഇവര്‍ പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നത്. ഗൂഗിളിന്‍റെ ടൊറന്‍റ്, ന്യൂ ടൊറന്‍റ് തുടങ്ങിയ സൈറ്റുകള്‍ വഴിയാണു സിനി മ ഡൗണ്‍ലോഡ് ചെയ്യുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code