മെസെജ് അയയ്ക്കണോ? കാറു വാങ്ങണോ?
Thursday,
January 14,
2010
മൊബൈല്‍ ഫോണ്‍ എസ്എംഎസ് വരുമ്പോള്‍ കലി കയറുന്നവര്‍ നിരവധി. വേറെ പണിയൊന്നുമില്ലാത്തവരുടെ ജോലിയാണ് എസ്എംഎസ് അയയ്ക്കലെന്നു പഴി. ഒരു മെസെജ് അയയ്ക്കാനുള്ള ചെലവ് ഒരു പൈസയായിരിക്കും. അങ്ങനെ ഒരു ജന്മം മുഴുവന്‍ മെസെജ് അയക്കുന്നയാളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചൊരു കണക്കെടുത്താല്‍ മനസിലാവും ഇതൊരു നിസാര ജോലിയല്ലെന്ന്. എന്നുമാത്രമല്ല, ഒരാള്‍ ജീവിതകാലത്ത് മെസെജ് അയച്ചു നഷ്ടപ്പെടുത്തിയത് എത്ര വലിയ തുകയാണെന്നും വ്യക്തമാവും. ലൈഫ് ടൈം ഒരാള്‍ എസ്എംഎസ് അയയ്ക്കാനായി ചെലവാക്കുന്നത് ഇരുപതു ലക്ഷം രൂപ. ശരാശരി അഞ്ഞൂറ് മെസെജുകള്‍ ഒരു മാസം അയയ്ക്കുന്നവരുടെ കണക്കാണിത്.
കാമുകനോ കാമുകിയോ ഉള്ളയാളുകള്‍ ഇതിന്‍റെ ഇരട്ടിയോളം തുക മെസെജ് അയയ്ക്കാന്‍ ചെലവാക്കുന്നു. റൈറ്റ്മൊബൈല്‍ഫോണ്‍ ഡോട് കോം എന്ന ബ്രിട്ടിഷ് കമ്പനിയാണു സര്‍വെ നടത്തിയത്. പുതു തലമുറ കമ്യൂണിക്കേഷനുവേണ്ടി എത്ര പണമാണു കളയുന്നതെന്നു നോക്കാനായിരുന്നു സര്‍വെ. ഒരു ലക്ഷ്വറി കാര്‍ വാങ്ങാനുള്ള തുകയാണ് ചെലവാക്കുന്നതെന്നു കരുതി ആരെങ്കിലും മെസെജിങ് നിര്‍ത്തുമെന്നു ചിന്തിക്കാന്‍ വയ്യ. ജീവിതത്തിലെ വലിയ സേവിങ്ങാണ് ടെക്സ്റ്റ് മെസെജിനുള്ള ഓരോ പൈസയായും പോക്കറ്റില്‍ നിന്നു ചോരുന്നത്. ഫ്രീ മെസെജില്‍ തുരുതുരാ ഗ്രൂപ്പ് മെസെജുകള്‍ അയയ്ക്കുന്നവരുടെ കണക്കെടുപ്പ് കമ്പനി നടത്തിയിട്ടില്ല.
Close...
Maximum Character Allowed -
4000