Wednesday, February 08, 2012   8:18 PM IST
Supplements
Home>> Vaartha Life>> Economix
Economix
ഗൂഗ്ളും ചൈനയും ഇടയുന്നു
Thursday, January 14, 2010
|
|
|
ഗൂഗ്ള്‍, ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന്‍. എന്തു ചോദിച്ചാലും ഉത്തരം പറയുന്ന, ഏതു ചിത്രവും നല്‍കുന്ന, എന്തിനും ഏതിനും ആശ്രയിക്കാവുന്ന സെര്‍ച്ച് എന്‍ജിന്‍ വെബ് സൈറ്റ്. ഓരോ ദിവസവും ടെക്നോളജിയില്‍ പുതുപുത്തന്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കു ന്ന ടെക്നോളജി ഭീമനോടു പോയി പണിനോക്കാന്‍ പറഞ്ഞിരിക്കുന്നു ചൈന. ചൈനയ്ക്കുള്ളിലെ പ്രസിദ്ധീകരണത്തില്‍ രാജ്യതാത്പര്യത്തിനനുസരിച്ചുള്ള കണ്ട ന്‍റാവണമെന്നു മുന്നറിയിപ്പ്. ഗൂഗ്ള്‍ പ്രസിദ്ധീകരിക്കുന്നതു നിരീക്ഷിച്ച് സെന്‍സറിങ്ങും ഏര്‍പ്പെടുത്തി.

സെര്‍ച്ച് എന്‍ജിന്‍ രാജാവിന്‍റെ പ്രശ്ന ത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ~ഒബാമയും ഇടപെട്ടിരിക്കുന്നു. ഗൂഗ്ള്‍ കണ്ടന്‍റുകളുടെ സെന്‍സര്‍ഷിപ്പ് നിര്‍ത്തിയില്ലെങ്കില്‍ ചൈനയിലേക്കുള്ള ഗൂഗ്ള്‍ കട്ട് ചെയ്യുമെന്നു സൂചന നല്‍കുന്ന മുന്നറിയിപ്പാണ് പ്രസിഡന്‍റ് ബരാക്ക് ഒബാമ നടത്തിയിട്ടുള്ളത്. ചൈനയിലെ ജനങ്ങള്‍ക്ക് ഗൂഗ്ളിന്‍റെ എല്ലാ വിഷയങ്ങളും അതേപടി കിട്ടാന്‍ താല്‍പ്പര്യമുണ്ടെന്നും അതിനുള്ള നടപടികള്‍ എടുക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റനും മുന്നറിയിപ്പു നല്‍കി. അതിനായി ഗൂഗ്ള്‍, മൈക്രൊസോഫ്റ്റ്. സിസ് കോ സിസ്റ്റം ഐഎന്‍സി എന്നിവയുടെ സീനിയര്‍ എക്സിക്യൂട്ടിവുമാരുമായി ഹിലരി ചര്‍ച്ച നടത്തി. ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുമെന്നു ഗൂഗ്ള്‍ ഭീഷണി മുഴക്കി.

ഗൂഗ്ളിനു ചൈനയില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെ സൈബര്‍ അറ്റാക്കിന്‍റെ നിയമങ്ങളിലേക്കു തിരിക്കാനുള്ള ശ്രമത്തിലാണു സെര്‍ച്ച് എന്‍ജിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ലോകത്തുണ്ടായിട്ടുള്ള സൈബര്‍ അറ്റാക്കുകളില്‍ പലതും ചൈനയില്‍ നിന്നുള്ള ജി മെയ്ല്‍ അക്കൗണ്ടുകളില്‍ നിന്നാണെന്നു കമ്പനി. മറ്റ് ഇരുപതു കമ്പനികളും സമാനമായ പരാതികള്‍ പറഞ്ഞിട്ടുണ്ടെന്നും ഗൂഗ്ള്‍ ആരോപിക്കുന്നു. എന്നാല്‍ ചൈനീസ് ഗവണ്‍മെന്‍റാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് ഗൂഗ്ള്‍ പറഞ്ഞിട്ടില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യമാണു ചൈന. 36 കോടി ആളുകളാണു ചൈനയില്‍ ഗൂഗ്ള്‍ ഉപയോക്താക്കള്‍. ഗൂഗ്ളില്‍ സമീപകാലത്തു വന്ന കണ്ടന്‍റുകള്‍ ചൈന സെന്‍സര്‍ ചെയ്യുന്നുണ്ട്. അമേരിക്ക ആസ്ഥാനമാക്കിയ ഗൂഗ്ളില്‍ ചൈന കൈവച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code