Sunday, August 01, 2010   5:32 AM IST
Supplements
Home>> NRK Zone>> Europe
Europe
വിവാദ ചിത്രം ലേലത്തിനെത്തുമ്പോള്‍
Thursday, January 14, 2010
|
|
|
വിഖ്യാത ചിത്രകാരന്‍ ലിയനോര്‍ഡോ ഡാവിഞ്ചിയുടെ പെയ്ന്‍റിങ് ലേലത്തിന്, എന്ന വാചകത്തില്‍ പ്രത്യേകതയൊന്നുമില്ല. മുന്‍പും ഡാവിഞ്ചിയുടെ ചിത്രങ്ങള്‍ ലേലത്തിനെത്തിയിട്ടുണ്ട്, വന്‍വില നേടിയിട്ടുമുണ്ട്. ന്യൂയോര്‍ക്കിലെ ലേലഹാളിലെത്തുന്ന പെയ്ന്‍റിങ്ങ്, ലാ ബെല്ല ഫെറോനിയറിക്കൊരു പ്രത്യേകതയുണ്ട്. കഴിഞ്ഞ എണ്‍പതു വര്‍ഷമായി വിവാദങ്ങളും സംശയങ്ങളും വലയം ചെയ്യുന്നു, ഈ ചിത്രത്തെ. ചിത്രം വരച്ചതാരെന്നു തന്നെയാണു സംശയം. അജ്ഞാതനായൊരു കലാകാരന്‍റെ കരവിരുതെന്നു വാദിക്കുന്നവരുണ്ട്. ഡാവിഞ്ചിയാണു വരച്ചതെന്നും ചിലര്‍ വാദിക്കുന്നു.

ഇംഗ്ലണ്ട് മിലാനിലെ പ്രഭുവായിരുന്ന ലുഡോവികോ ഫോര്‍സയുടെ ഭാര്യ ലുക്രീസിയയുടെ കൈവശമായിരുന്നു ഈ ചിത്രം. 1750നു മുന്‍പു വരച്ചത്. എന്നാല്‍ പെയ്ന്‍റിങ് വിവാദത്തിലും കേസിലുമൊക്കെ അകപ്പെടുന്നത് 1920ല്‍. ഒന്നാം ലോക മഹായുദ്ധത്തിലെ സര്‍വീസ്മെന്‍ ആയിരുന്ന ഹാരി കാനും ഭാര്യ ആന്‍ഡ്രേയ്ക്കും അമ്മൂമ്മ സമ്മാനമായി നല്‍കി ഈ പെയ്ന്‍റിങ്. ഡാവിഞ്ചി വരച്ച ചിത്രം സമ്മാനമായി കിട്ടിയതിന്‍റെ സന്തോഷമൊന്നു വേറെ. എന്നാല്‍ പിന്നീട് ഹാന്‍ ഈ ചിത്രം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊല്ലാപ്പ്. ആര്‍ട് ഡീലറായ ജോസഫ് ഡൂവീന്‍ ചിത്രം ഡാവിഞ്ചിയുടേതല്ലെന്നു വിധിച്ചു. ഹാനിന്‍റെ ഭാര്യ ആന്‍ഡ്രേ ഡൂവീനെതിരെ അപകീര്‍ത്തി കേസ് കൊടുത്തു. അമ്പതിനായിരം ഡോളര്‍ നഷ്ടപരിഹാരവും ചോദിച്ചു. അക്കാലത്തു ചിത്രകലാരംഗത്തെ പിടിച്ചു കുലുക്കിയ കേസ്. ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി ഈ കേസില്‍ വിധി പറഞ്ഞില്ല. അറുപതിനായിരം ഡോളര്‍ ആന്‍ഡ്രേയ്ക്കു നല്‍കി കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തു. പക്ഷേ അപ്പോഴും സംശയം ശേഷിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സോത്തേബേ ആണു ചിത്രം ലേലത്തിനെത്തിക്കുന്നത്. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം ഡോളര്‍ വരെ വില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ചിലപ്പോള്‍ അതില്‍ക്കൂടുതലും വില ലഭിച്ചേക്കും. വിവാദങ്ങളും സംശയങ്ങള്‍ക്കുമപ്പുറം ഒരു മനോഹര ചിത്രം എന്ന നിലയില്‍ ലാ ബെല്ല ഫെറോനിയറിയെ കലാസ്നേഹികള്‍ അംഗീകരിച്ചിട്ടുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code