സെന്‍സെക്സ് 75 പോയിന്‍റ് ഉയര്‍ന്ന് 17,584 ല്‍
മുംബൈ
ഓഹരി സൂചികകളില്‍ ഇന്നലെയും നേട്ടം. സെന്‍സെക്സ് 75 പോയിന്‍റ് ഉയര്‍ന്ന്
17,584 ലാണു വ്യാപാരം പൂര്‍ത്തിയാക്കിയത്. ദേശീയ സൂചിക നിഫ്റ്റി 26 പോയിന്‍റ് നേട്ടത്തില്‍ 5,260 ല്‍.
ആഗോള സൂചികകളിലെ വ്യാപാരം പോസിറ്റീവിലേക്കു മുന്നേറിയതും വന്‍കിടക്കാരില്‍ നിന്നു നല്ല പിന്തുണ കിട്ടിയതുമാണു സെന്‍സെക്സിലെ നേട്ടത്തിനു കാരണം. 17,622 നും 17,525 നും ഇടയിലായിരുന്നു വ്യാപാരം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ പവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ക്കു നഷ്ടം. സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകളും ഇന്നലെ മികച്ച നിലയിലാണു വ്യാപാരം നടത്തിയത്.
തുടക്കം മുതല്‍ മുന്നേറിയ ദേശീയ സൂചികയിലും ഇന്നലെ നേട്ടം. 5,272 നും 5,232 നും ഇടയ്ക്കു വ്യാപാരം നടന്നു. നിഫ്റ്റിയിലെ 1,083 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 174 എണ്ണം നഷ്ടത്തില്‍. ഏഷ്യന്‍ സൂചികകള്‍ സമ്മിശ്രം. ജാപ്പനീസ് സൂചിക നിക്കി 173 പോയിന്‍റ് നേട്ടമുണ്ടാക്കിയപ്പോള്‍ ഹോങ്കോങ് സൂചിക ഹാങ്സെങ് 32 പോയിന്‍റ് നഷ്ടത്തില്‍. യുഎസ് സൂചികകളില്‍ മുന്നേറ്റം. ഡൗജോണ്‍സ് 53 പോയിന്‍റും നാസ്ഡാക് 26 പോയി ന്‍റും നേട്ടത്തില്‍.
Close...
Maximum Character Allowed -
4000