Sunday, August 01, 2010   5:25 AM IST
Supplements
Home>> NRK Zone>> Europe
Europe
ബ്രിട്ടിഷ് പൊലീസിലെ ലാപ്ടോപ്പ്
Saturday, January 16, 2010
|
|
|
ഈ കറുപ്പ് യൂണിഫോമിനുള്ളിലും ഒരു തമാശക്കാരനുണ്ട്. ഒരു സാഹസികനുണ്ട്. തുടര്‍ച്ചയായി കുറ്റവാളികളെ പിടികൂടുന്ന ഈ പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ലാപ്ടോപ്പെന്നു വിളിച്ചു കളിയാക്കും. ഉയരം അല്‍പ്പം കുറവാണെങ്കിലും ആവ ശ്യത്തിലേറെ സൗന്ദര്യമുണ്ടെന്ന ഭാവത്തില്‍ അദ്ദേ ഹം ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. പൊക്കമില്ലെങ്കിലെന്താ എനിക്കു ഗാംഭീര്യമുണ്ടല്ലോ എന്ന ഗൗരവത്തില്‍ നെഞ്ചു വിരിച്ചു നടക്കും. പൊലീസുകാരനാവാന്‍ ഉയരം മാത്രമല്ലല്ലോ, ധൈര്യവും ഒരു മാനദണ്ഡമല്ലേയെന്നു പറയുന്നതു ബ്രിട്ടനിലെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍. പേര് റോബിന്‍ പോര്‍ട്ട്. ഉയരം അഞ്ചടി.

ബ്രിട്ടനിലെ ഡെവണില്‍ കോണ്‍വാള്‍ ഫോഴ്സിലാണ് റോബിന്‍ ജോലി ചെയ്യുന്നത്. ഇരുപ ത്തൊന്‍പതുകാരന്‍ റോബിന്‍ സഹപ്രവര്‍ത്തകര്‍ക്കു ചങ്ങാതി മാത്രമല്ല, ഒരു കൊമേഡിയന്‍കൂടിയാണ്. രാവിലെ റോബിന്‍ കാറില്‍ വന്നിറങ്ങിയാല്‍ പൊലീസ് സ്റ്റേഷനിലെ ഗൗരവം മാറും. ചിരിക്കു തിരി കൊളുത്തും. ലാപ്ടോപ്പ് വന്നുവെന്ന കമന്‍റോടെയായിരിക്കും തുടക്കം.

ബ്രിട്ടിഷ് പൊലീസിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ പൊലീസുകാരനാണു റോബിന്‍. കോണ്‍സ്റ്റബിളിനു വേണ്ട എല്ലാ കഴിവുകളും തനിക്കുണ്ടെന്നു തെളിയിച്ചാണ് റോബിന്‍ യൂനിഫോമിട്ടത്. ഇക്കാലത്തിനിടെ പതിനേഴു ക്രിമിനലുകളെ അറസ്റ്റ് ചെയ്തു, ധീരമായി ഫൈറ്റ് ചെയ്താണ് അവരെ കീഴടക്കിയത്. അത്യാവശ്യം കായികാഭ്യാസം അറിയാവുന്ന റോബിന്‍ പൊക്കം കൂടിയ പൊലീസുകാരുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

അറസ്റ്റുകളെക്കുറിച്ചു ചോദിച്ചാല്‍ റോബിന്‍ അല്‍പ്പം പൊങ്ങും. ആറരയടിയുള്ള ക്രിമിനലുകളെ ഇടിച്ചു താഴെ വീഴ്ത്തിയതിന്‍റെ രഹസ്യം പരസ്യമാക്കാന്‍ റോബിനു മടിയില്ല. എതിരാളി സര്‍വശക്തിയുമെടുത്ത് ആഞ്ഞടിക്കുമ്പോള്‍ റോബിന്‍ ഒന്നു കുനിയും. പിന്നെ അയാളുടെ കാലിനിട യിലൂടെ നുഴഞ്ഞ് അപ്പുറത്തേയ് ക്കു കടക്കും. പുറകില്‍ നിന്ന് അക്രമിയെ ചവിട്ടി വീഴ്ത്തും. നിമിഷ നേരംകൊണ്ടു വിലങ്ങു വയ്ക്കും ! കട്ടിയുള്ള തൊലിയാണു തന്‍റേതെന്നു റോബിന്‍. പൊലീസുകാരനുവേണ്ട അടിസ്ഥാന ഗുണം അതെന്നു തമാശയോടെ പറയുന്നു.

ഈസ്റ്റ് സസക്സിലാണ് ഇരുപത്തൊന്‍പതുകാരനായ റോബിന്‍ പോര്‍ട്ട് താമസിക്കുന്നത്. വഴിയില്‍ക്കൂടി നടന്നുപോകുമ്പോള്‍ അയല്‍ക്കാരുള്‍പ്പെടെയുള്ളവര്‍ കുള്ളാ എന്നു പതുക്കെ വിളിച്ചു കളിയാക്കും. അതൊക്കെയൊരു തമാശയായെടുക്കാനാണു റോബിനിഷ്ടം. ഇതൊക്കെ എത്ര കേട്ടതാണെന്ന മട്ടില്‍. കോംപ്ലക്സില്ല, ഈഗോയില്ല.

ലാപ്ടോപ്പെന്നു വിളിച്ചു കളിയാക്കുമെങ്കിലും സുഹൃത്തുക്കളുടെ സപ്പോര്‍ട്ടാണ് ഈ ജോലിയില്‍ തുടരാന്‍ പ്രേരണയെന്നു റോബിന്‍ ഗൗരവത്തോ ടെ പറയുന്നു. കോണ്‍സ്റ്റബിളിനുവേണ്ട എല്ലാ ഗുണങ്ങളും മറ്റു പൊലീസുകാരിലും നന്നായി റോബിന്‍ തെളിയിച്ചിട്ടുണ്ടെന്നു ഇന്‍സ്പെക്റ്റര്‍ മാറ്റ് ലോയര്‍ പറഞ്ഞപ്പോള്‍ ഇതൊക്കെ നിസാരമെന്ന ഭാവത്തില്‍ നില്‍ക്കുകയാണു റോബിന്‍.

പൊലീസില്‍ ചേരുന്നതിനു മുന്‍പ് സിവിലിയന്‍ വര്‍ക്കറായിരുന്നു റോബിന്‍. അതിനു മുന്‍പ് ആര്‍മിയിലായിരുന്നു. ഇറാക്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സേവനം ചെയ്തു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയപ്പോഴാണു പൊലീസില്‍ ചേര്‍ന്നത്.

മുന്‍കാലങ്ങളില്‍ അഞ്ചടി പത്ത് ഇഞ്ച് ഉയരമുള്ളവരെ മാത്രമേ ബ്രിട്ടീഷ് പൊലീസില്‍ ചേര്‍ക്കുകയുള്ളൂ. 1990 നുശേഷമാണ് ഈ നിയമത്തില്‍ ഭേദ ഗതി വരുത്തിയത്. ഉയരത്തിലെ നിയന്ത്രണങ്ങള്‍ അതോടെ ഇല്ലാതായി. അങ്ങനെയാണ് അഞ്ചടി ഉയരക്കാരനായ റോബിന് പൊലീസില്‍ ചേരാന്‍ അവസരം ലഭിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code