Thursday, February 09, 2012   6:13 AM IST
Supplements
Home>> News>> Business
Business
ഉറ്റുനോക്കുന്നതു പാദഫലങ്ങള്‍
Monday, January 18, 2010
|
|
|
കൊച്ചി

ഈ വാരം ഓഹരി സൂചികകള്‍ ഉറ്റുനോക്കുന്നതു വരാനിരിക്കുന്ന പാദഫലങ്ങള്‍ തന്നെ. പൊതുമേഖലാ എണ്ണക്കമ്പനി ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികളുടെ പാദഫലം ഈ വാരം പുറത്തുവരും. ഇവയ്ക്കൊപ്പം വിദേശ ഫണ്ടുകള്‍ കൂടി ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തിയാല്‍ നേട്ടം പ്രതീക്ഷിക്കാം സൂചികയ്ക്ക്.

റിസര്‍വ് ബാങ്ക് വായ്പാ അവലോകനം ഈ മാസം അവസാനം നടക്കാനിരിക്കുകയാണ്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചനയാണു പരക്കുന്നത്. ബാങ്കുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കുന്ന കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ത്താനുള്ള സാധ്യതയാണു വിദഗ്ധര്‍ പ്രവചിക്കുന്നത്. മറ്റു നിരക്കുകളില്‍ കാല്‍ ശതമാനം മാറ്റം വരുത്തിയേക്കുമെന്നും പറയപ്പെടുന്നു. അതുകൊണ്ടു തന്നെ നയത്തിനായി കാത്തിരിക്കുകയാണു ബാങ്കുകളും മറ്റും. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഈ വാരം ഏറെ മുന്നേറ്റത്തിനു സാധ്യതയില്ലെന്നു ബൊണാന്‍സ പോര്‍ട്ട്ഫോളിയോ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അവിനാശ് ഗുപ്ത പറയുന്നു. അടുത്ത പോസിറ്റീവ് വാര്‍ത്തയ്ക്കു കാത്തിരിക്കുകയാണു നിക്ഷേപകര്‍.

നേരിയ നേട്ടമാണു കഴിഞ്ഞവാരം സൂചികകള്‍ക്ക്. മുംബൈ സൂചിക സെന്‍സെക്സ് 14.01 പോയിന്‍റ് മുന്നേറി 17,554.30ലാണു വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ദിവസവും വന്‍ ചാഞ്ചാട്ടത്തിലായിരുന്നു സൂചിക. വാരാദ്യം 17,777വരെ മുന്നേറിയ സൂചിക പിന്നീട് 17,276 വരെ ഇറങ്ങി. ഐടി കമ്പനികളുടെ പാദഫലങ്ങള്‍ പുറത്തുവന്ന വാരം ഈ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി. ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ മൂന്നാംപാദഫലമാണു പുറത്തുവന്നത്. ഇരു കമ്പനികളും രണ്ടാംപാദത്തെക്കാള്‍ മെച്ചപ്പെട്ട ലാഭമുണ്ടാക്കി. ടിസിഎസ് സ്റ്റോക്കുകള്‍ 13.03 ശതമാനവും ഇന്‍ഫോസിസ് 8.56 ശതമാനവും നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ് ഫലം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണു ബ്രോക്കര്‍മാരുടെ അഭിപ്രായം. ഫലങ്ങള്‍ ഇരു കമ്പനികളുടെയും ഓഹരി വിലയില്‍ കുതിച്ചുകയറ്റമുണ്ടാക്കി.

ദേശീയ സൂചിക നിഫ്റ്റിയും നേരിയ നേട്ടത്തിലായിരുന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏഴു പോയിന്‍റ് മുന്നേറിയ സൂചിക 5,252.20ല്‍. 5,300 വരെ കയറിയ സൂചിക 5,170 വരെ ഇറങ്ങുകയും ചെയ്തു. ഫ്ളാറ്റ് നിലയില്‍ വ്യാപാരം നടന്ന സൂചികയ്ക്കു വന്‍ നേട്ടമുണ്ടാക്കുന്ന ഘടകങ്ങള്‍ വരാത്തത് നിക്ഷേപകരെ നിരാശയിലാക്കി. പ്രമുഖ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസിനു വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതു സൂചികയില്‍ പ്രതിഫലിച്ചു. 0.66 ശതമാനം നേട്ടമായിരുന്നു കമ്പനിക്ക്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code