Saturday, September 04, 2010   3:50 AM IST
Supplements
Home>> News>> Sports
Sports
ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Monday, January 18, 2010
|
|
|
ജൊഹാന്നസ്ബര്‍ഗ്

ഇംഗ്ലണ്ടിനെതിരേ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം തന്നെ ഇന്നിങ്സ് ജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 1-1 സമനിലയിലാക്കി. ഇന്നിങ്സിനും 74 റണ്‍സിനും ജയിച്ച ദ ക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേടും ഇതോടെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ ഡെയ്ല്‍ സ്റ്റെയ്നും മോണി മോര്‍ക്കലും മാന്‍ ഒഫ് ദ മാച്ച് ബഹുമതി പങ്കിട്ടു. സ്റ്റെയ്നും മോര്‍ക്കലും മത്സരത്തിലാകെ ഏഴു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്കോര്‍: ഇംഗ്ലണ്ട്- 180, 169, ദക്ഷിണാഫ്രിക്ക- 423.

നാലു മത്സരങ്ങളുള്ള പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കഷ്ടിച്ച് തോല്‍വി ഒഴിവാക്കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 98 റണ്‍സിനും സന്ദര്‍ശകര്‍ വിജയിച്ചു. മൂന്നാം ടെസ്റ്റിലും ദ ക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ട് ജയം നിഷേധിക്കുകയായിരുന്നു. ഗ്രെയിം സ്വാനും മാര്‍ക് ബൗച്ചറും മാന്‍ ഒഫ് ദ സീരീസ് ബഹുമതി പങ്കിട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code