Saturday, September 04, 2010   3:46 AM IST
Supplements
Home>> News>> National News
National News
താജ് ആക്രമിച്ചത് ഇന്ത്യക്കാര്‍: കസബ്
Monday, January 18, 2010
|
|
|
മുംബൈ

26/11 ആക്രമണത്തില്‍ താജ് ഹോട്ടല്‍ ആക്രമിച്ച നാലു ഭീകരരും ഇന്ത്യക്കാരായിരുന്നെന്ന് അറസ്റ്റിലായ പാക് ഭീകരന്‍ അജ്മല്‍ കസബ്. വിചാരണ നടക്കുന്ന ആര്‍തര്‍ റോഡിലെ പ്രത്യേക കോടതിയിലാണു കസബിന്‍റെ മൊഴി. ഒരാള്‍ കശ്മീരിയും മറ്റൊരാള്‍ ഗുജറാത്തിയുമായിരുന്നു. അബു ഇസ്മയി ല്‍ താജിലെ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും ഇയാള്‍ മുംബൈക്കാരനാണെന്നും കസബിന്‍റെ വാദം. ഗിര്‍ഗാം ചൗപത്തിയില്‍ ഏറ്റുമുട്ടലിലാണ് അബു ഇസ്മയില്‍ കൊല്ലപ്പെട്ടത്. നാലാമത്തെ ഭീകരനെക്കുറിച്ചു വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കസബ് തയാറായില്ല.

മുംബൈ ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച കസബിനോട് അബു ഇസ്മയില്‍ എങ്ങനെ മുംബൈക്കാരനാണെന്ന് അറിയാം എന്ന ജഡ്ജി എം.എല്‍. തഹിലിയാനിയുടെ ചോദ്യത്തിനു മുഖം കണ്ടു മനസിലാക്കി എന്ന വിചിത്രമായ ഉത്തരമായിരുന്നു കസബിന്‍റേത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code