Sunday, August 01, 2010   4:43 AM IST
Supplements
Home>> NRK Zone>> America
America
LAST SUPPER ART
Tuesday, January 19, 2010
|
|
|
ലിയനാര്‍ഡോ ഡാവിഞ്ചി വരച്ചത് ക്രിസ്തുവിന്‍റെ അവസാനത്തെ അത്താഴം. ഡാവിഞ്ചിയുടെ പിന്‍ തലമുറക്കാരില്‍ ഒരാള്‍. ചിത്രകാരനാണ്. അങ്ങനെ പ്രശസ്തനൊന്നുമല്ല. ഒരു അഡ്വര്‍ടൈസിങ് കമ്പനിയില്‍ ആര്‍ട്ടിസ്റ്റാണ്. എന്നാല്‍ ഇരുപത്തിമൂന്നുകാരനായ ജെയിംസ് റൈനോള്‍ഡ് എന്ന അമേരിക്കക്കാരനെ ഇപ്പോള്‍ കലാലോകം അറിയും. അതിനപ്പുറത്തേക്കും ജെയിംസിന്‍റെ ഖ്യാതി പരക്കുന്നു. ഒറ്റ കലാസൃഷ്ടിയിലൂടെ-ലാസ്റ്റ് സപ്പേഴ്സ്.

അവസാനത്തെ അത്താഴങ്ങളെ ആസ്പദമാക്കി ജെയിംസ് ഒരുക്കിയ ആര്‍ട്ടാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. അത് ജയിലിലെ അവസാനത്തെ അത്താഴങ്ങളാണ്. പെയിന്‍റിങ്ങല്ല, റിയല്‍ ആര്‍ട്. നാളെ രാവിലെ താന്‍ തൂക്കിലേറ്റപ്പെടും എന്നറിയാവുന്ന ഒരു കുറ്റവാളി അവസാനത്തെ അത്താഴത്തിന് ജയില്‍ അധികൃതരോട് ആവശ്യപ്പെടുന്ന വിഭവങ്ങളാണ് ഈ കലാസൃഷ്ടിക്കു പിന്നില്‍. തലേന്നു രാത്രിയിലെ ഇരുട്ടില്‍, പിറ്റേന്നത്തെ മരണത്തെ പ്രതീക്ഷിച്ചിരിക്കുന്ന കുറ്റവാളി അവസാനത്തെ അത്താഴത്തിനു വിഭവ സമൃദ്ധമായ ഒരു സദ്യക്കുള്ള മാനസികാവസ്ഥയിലായിരിക്കുമോ?. അമേരിക്കയിലെ ജയിലുകളില്‍ വധശിക്ഷ കാത്തു കിടന്ന കുറ്റവാളികള്‍ അവസാന രാത്രിയിലെ അത്താഴത്തിന് ആവശ്യപ്പെട്ട വിഭവങ്ങളെക്കുറിച്ചു വന്ന ഒരി ആര്‍ട്ടിക്കിള്‍ വായിച്ചതിനു ശേഷമാണ് ജെയിംസിന് ഇത്തരത്തില്‍ ഒരു ആശയം തോന്നിയത്. പുസ്തകം വായിച്ചതു മാത്രമല്ല, ഇക്കാര്യത്തെക്കുറിച്ച് ചെറിയ തോതില്‍ ഗവേഷണവും നടത്തി. തന്‍റേതായ ചില പഠനങ്ങള്‍.

മിക്കവാറും കുറ്റവാളികള്‍ ആവശ്യപ്പെടുന്ന സ്ഥിരം വിഭവങ്ങളെ ജെയിംസ് ഒഴിവാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ ആവശ്യപ്പെട്ട ഡിഷുകള്‍ തെരഞ്ഞെടുത്തു. ആ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ലാസ്റ്റ് സപ്പേഴ്സ് എന്ന കലാസൃഷ്ടി തയാറാക്കിയത്. അമേരിക്കയിലെ ജയിലുകളില്‍ കുറ്റവാളികള്‍ക്കു ഭക്ഷണം നല്‍കുന്ന ഓറഞ്ച് നിറത്തിലുള്ള ട്രേയില്‍ ഈ വിഭവങ്ങള്‍ വിളമ്പിയിരിക്കുന്ന രീതിയിലാണ് കലാസൃഷ്ടി.

ചിക്കന്‍ ഫ്രൈ പീസുകള്‍, കുറച്ചു പഴങ്ങള്‍, കോള, മുട്ടകള്‍, ബ്രഡ് ചെറിയ പീസുകളാക്കിയത്, ഒലീവ്, കുറച്ച് ഉള്ളി, ഒരു പായ്ക്കറ്റ് സിഗരറ്റ് എന്നിങ്ങനെ വിഭവങ്ങള്‍ വിളമ്പിയിരിക്കുന്നു. അവസാനത്തെ അത്താഴത്തിന ു ആവശ്യപ്പെടുന്ന വിഭവങ്ങള്‍ നോക്കിയാല്‍ ജയില്‍ ജീവിതം ഒരു കുറ്റവാളിയില്‍ സൃഷ്ടിച്ചിരിക്കുന്ന മാറ്റം വളരെ പ്രകടമായി മനസിലാക്കാന്‍ കഴിയുമെന്നും ജെയിംസ് പറയുന്നു. വെറുതെ ഒരു കൗതുകമല്ല ഞാന്‍ അവതരിപ്പിക്കുന്നത്. ഈ ഭൂമിയില്‍ ഒരാള്‍ കഴിക്കുന്ന അവസാനത്തെ ഭക്ഷണമാണിതെന്നു മനസിലാക്കണം. ജെയിംസ് പറയുന്നു.

അവസാനത്തെ അത്താഴത്തിനു കുറ്റവാളി ചോദിക്കുന്നതെന്തും ജയില്‍ അധികൃതര്‍ നല്‍കും എന്നു തെറ്റിധരിക്കരുത് എന്നും പറയുന്നു ജെയിംസ്. അമേരിക്കയിലെ ജയിലുകളിലാണെങ്കില്‍ അവസാനത്തെ ആഗ്രഹത്തിനു വില നാല്‍പ്പതു ഡോളറില്‍ കൂടാന്‍ പാടില്ല. ആറുകുപ്പി കൊക്കക്കോള മാത്രം ആവശ്യപ്പെട്ട കുറ്റവാളിയുണ്ട്. ഒരാള്‍ക്ക് ഐസ്ക്രീം മാത്രം മതിയായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ ഏറ്റവും വ്യത്യസ്തമായ ആഗ്രഹം എന്തായിരുന്നെന്നും ജെയിംസ് പറയുന്നു. കൊലക്കയറിന് ഒരു രാത്രി മാത്രം ബാക്കിനില്‍ക്കെ ഒരു കുറ്റവാളി ആവശ്യപ്പെട്ടത്, കുറച്ച് പാരസെറ്റാമോള്‍ ഗുളികകള്‍, പെയ്ന്‍ കില്ലറുകള്‍, ഒരു തോക്ക്. ഇതൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, നീയൊന്നും ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല, എന്ന് ജയില്‍ വാര്‍ഡന്‍റെ ചീത്തവിളിയും കേട്ടു ആ കുറ്റവാളി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code