Saturday, September 04, 2010   5:38 AM IST
Supplements
Home>> News>> Business
Business
ഓഹരി സൂചികകള്‍ നഷ്ടത്തില്‍
Wednesday, January 20, 2010
|
|
|
മുംബൈ

ഓഹരി ഇന്‍ഡെക്സുകള്‍ നഷ്ടത്തില്‍. ലാഭമെടുപ്പ് ഏറിയതോടെ സെന്‍സെക്സ് 155 പോയിന്‍റ് നഷ്ടത്തില്‍. 17,486 ലാണു സൂചിക വ്യാപാരം പൂര്‍ത്തായാക്കിയത്. നാഷണല്‍ ഇന്‍ഡെക്സ് നിഫ്റ്റി 49.20 പോയിന്‍റ് നഷ്ടത്തില്‍ 5,225.65ല്‍.

ആദ്യ വ്യാപാരത്തില്‍ നേരിയ നേട്ടത്തിലായിരുന്നു സെന്‍സെക്സ്. എന്നാല്‍ ഇത് അല്‍പ്പസമയം മാത്രമേ നീണ്ടു നിന്നുള്ളൂ. 17,664.86 വരെ കയറിയ സൂചിക നിക്ഷേപകര്‍ ലാഭമെടുപ്പിനിറങ്ങിയതോടെ താഴേക്കു വീണു. പ്രമുഖ കമ്പനികളുടെ ഓഹരികളില്‍ വില്‍പ്പന. യുഎസ് ഡേറ്റകള്‍ക്ക് കാതോര്‍ത്ത ആഗോളനിക്ഷേപകര്‍ കാര്യമായ ബയിങ്ങിന് മുതിരാത്തത് ആഗോള സൂചികകളില്‍ പ്രതിഫലിച്ചു. ഇതിന്‍റെ പ്രതിഫലനം സെന്‍സെക്സിലും ദൃശ്യമായി. ഐടി, റിയല്‍റ്റി, ഓട്ടോ സ്റ്റോക്കുകള്‍ നഷ്ടത്തില്‍. എന്നാല്‍ ബാങ്കിങ് സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കി.

ഫ്ളാറ്റ് നിലയില്‍ തുടങ്ങിയ ദേശീയ സൂചിക നിഫ്റ്റിക്കും ഇന്നലെ വലിയ നഷ്ടം. 5,287 നും 5,218 നും ഇടയിലായിരുന്നു സൂചികയുടെ വ്യാപാരം. ഏഷ്യന്‍ സൂചികകളില്‍ നിക്കി 90 പോയിന്‍റ് ഇടിഞ്ഞു. എന്നാല്‍ ഹോങ്കോങ് സൂചിക ഹാങ്സെങ് 218 പോയിന്‍റ് നേട്ടത്തിലാണു വ്യാപാരം അവസാനിച്ചത്. യുഎസ് സൂചികകള്‍ നഷ്ടത്തില്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code