Saturday, September 04, 2010   5:00 AM IST
Supplements
Home>> News>> Business
Business
ഫെഡറല്‍ ബാങ്കില്‍ നിന്ന് പോസ് മെഷീനുകള്‍
Wednesday, January 20, 2010
|
|
|
കൊച്ചി

ഇടപാടുകാര്‍ക്കു കൂടുതല്‍ മികച്ച സേവനം പ്രദാനം ചെയ്യുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനല്‍ തുടങ്ങി. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ടവേഴ്സില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എംഡിയും സിഇഒ യുമായ എം. വേണുഗോപാല്‍ പോസ് മെഷീന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കടയുടമകളെ കേന്ദ്രീകരിച്ചുള്ള ബിസിനസ് അതിദ്രുതം വളര്‍ച്ച കൈവരിക്കുകയാണെന്നും കൂടുതല്‍ വെല്ലുവിളികളും മത്സരവും നേരിടേണ്ടി വരുന്ന മേഖലയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

പുതിയ സംരംഭം ബാങ്കിന് ബിസിനസ് വളര്‍ത്താനുള്ള ഒരു ഉപാധി എന്നതു കൂടാതെ ഇടപാടുകാര്‍ക്കു ഗുണപ്രദമായ ഒരു സാങ്കേതിക സംവിധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ടാറ്റാ കമ്യൂനിക്കേഷന്‍സ് ബാങ്കിങ് ഇന്‍ഫ്രാ സൊല്യൂഷന്‍സുമായി ചേര്‍ന്നാണു ബാങ്ക് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

പണം കൈകാര്യം ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും എന്നതാണ് കടയുടമകള്‍ക്കുള്ള നേട്ടം. രാജ്യത്തുടനീളമുള്ള പട്ടണങ്ങളില്‍ പ്രസ്തുത മെഷീന്‍ അവതരിപ്പിക്കാന്‍ ബാങ്കിന് ഉദേശ്യമുണ്ട്. ഇന്നു പുറത്തിറക്കിയിരിക്കുന്ന മെഷീനില്‍ വിസ കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

മാസ്റ്റര്‍ കാര്‍ഡ്, പണം പിന്‍വലിക്കാനുള്ള സൗകര്യം, മൊബൈല്‍ റീചാര്‍ജ്, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറന്‍സി കണ്‍വേര്‍ഷനുള്ള സൗകര്യം തുടങ്ങിയവ ഉടനെ നടപ്പിലാക്കും. ടാറ്റാ കമ്യൂനിക്കേഷന്‍സ് ബാങ്കിങ് ഇന്‍ഫ്രാ സൊല്യൂഷന്‍സ് പ്രസിഡന്‍റ് സുദീപ് കുമാര്‍ സംസാരിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code