സത്യം: രാജുവിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
Wednesday,
January 20,
2010
ഹൈദരാബാദ്
സത്യം കുംഭകോണക്കേസില്‍ കമ്പനി സ്ഥാപകന്‍ ബി. രാമലിംഗരാജു ഉള്‍പ്പെടെ പത്തു പേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അഡീഷണല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത മാസം മൂന്നു വരെ കാലാവധി നീട്ടിയത്.
തെലുങ്കാന ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു നാംപള്ളി ക്രിമിനല്‍ കോടതിയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കുകയും കവാടം അടയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു രാജു ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. മൂന്നു മണിക്കൂറോളം പൊലീസ് വാനില്‍ ഇരുന്ന പ്രതികളെ പിന്നീട് ചന്‍ചല്‍ഗുഡ ജയിലിലേക്കു കൊണ്ടു പോയി. രാമലിംഗ രാജു നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Close...
Maximum Character Allowed -
4000