ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ സംഘര്‍ഷം
Thursday,
January 21,
2010
ഹൈദരാബാദ്
ആത്മാഹുതി ചെയ്ത വിദ്യാര്‍ഥിയുടെ മൃതദേഹവുമായി പ്രകടനം നടത്തിയവരെ പൊലീസ് തടഞ്ഞു. ഉസ്മാനിയ യൂനിവേഴ്സിറ്റി ക്യാംപസില്‍ സംഘര്‍ഷം. 30 വിദ്യാര്‍ഥികള്‍ക്കും 15 പൊലീസുകാര്‍ക്കും പരുക്ക്. തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എംസിഎ വിദ്യാര്‍ഥി വേണുഗോപാല്‍ റെഡ്ഡിയാണ് ചൊവ്വാഴ്ച സ്വയം തീകൊളുത്തി മരിച്ചത്.
മൃതദേഹം പൊലീസ് പിടിച്ചെടുത്തതോടെ, വിദ്യാര്‍ഥികള്‍ പൊലീസിനു നേരേ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ക്കു തീവയ്ക്കുകയും ചെയ്തു. ക്യാംപസ് യുദ്ധക്കളമായി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്.
ആര്‍ട്സ് കോളെജ് പരിസരത്തു സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്ഥാന അസംബ്ലി മന്ദിരത്തിനടുത്തുള്ള ഗണ്‍ പാര്‍ക്കിലേക്കു കൊണ്ടു പോകാനായിരുന്നു വിദ്യാര്‍ഥികളുടെ ശ്രമം. വേണുഗോപാല്‍ റെഡ്ഡിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ കോളെജിലെത്തിയിരുന്നു.
എന്നാല്‍, മൃതദേഹം ഈ രീതിയില്‍ കൊണ്ടുപോകുന്നതു ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന ചൂണ്ടിക്കാട്ടിയ പൊലീസ്, വിദ്യാര്‍ഥികളെ തടഞ്ഞു.
പിന്നീട്, മൃതദേഹം വഹിച്ചിരുന്ന ആംബുലന്‍സിന്‍റെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് ഇതു റെഡ്ഡിയുടെ ജന്മസ്ഥളമായ നല്‍ഗൊണ്ടയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇതെത്തുടര്‍ന്നാണു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
Close...
Maximum Character Allowed -
4000