Saturday, March 13, 2010   3:35 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
നാലകത്തില്‍ നാട്ടുകാര്‍ക്കു ശുഭയാത്ര
Thursday, January 21, 2010
|
|
|
മാവൂര്‍

മിന്നല്‍ പണിമുടക്കുകള്‍ കണ്ടു ശീലിച്ച യാത്രക്കാര്‍ക്ക് വ്യത്യസ്തമായൊരു യാത്രാനുഭവം. മാവൂരില്‍ നിന്നും രാമനാട്ടുകരയിലേക്ക് സര്‍വീസ് നടത്തുന്ന നാലകത്തു ബസിനു മിന്നല്‍ പണിമുടക്കും ട്രിപ്പ് റദ്ദാക്കലുമില്ല.

എപ്പോഴെങ്കിലും ട്രിപ്പു മുടക്കേണ്ടി വന്നാല്‍ കൃത്യമായി യാത്രക്കാരെ അറിയിക്കും. മാവൂരില്‍ നിന്നു തുടങ്ങി ചെറൂപ്പ, ഊര്‍ക്കടവ്, കായലം, പെരുമണ്ണ, പുത്തൂര്‍മടം, അറപ്പുഴ, ഫാറൂഖ് കോളെജ് വഴിയാണു നാലകത്തിന്‍റെ രാമനാട്ടുകര യാത്ര. ഇതുവഴിയുള്ള ഏക ബസും ഇതാണ്. അതിനാല്‍ നാട്ടുകാര്‍ക്കിതു മറ്റാരുടെയും ബസല്ല, അവരുടെ സ്വന്തം നാലകത്താണ്.

ഡ്രൈവര്‍ നജീബിനെ സ്വന്തം നാടായ ഇടിമുഴിക്കലെ ഇടവലത്തുള്ളവര്‍ മാത്രമല്ല അറിയുക. മാവൂരങ്ങാടി മുതല്‍ രാമനാട്ടുകര വരെ അറിയും. എട്ടു തവണ ഇതുവഴി താണ്ടുന്ന ബസിന്‍റെ ഡ്രൈവറെ ഓര്‍ക്കാതിരിക്കാനാവില്ല നാട്ടുകാര്‍ക്ക്. റൂട്ടില്‍ മറ്റൊരു ബസും ഇല്ലാത്തതിനാല്‍ പ്രത്യേകിച്ചും. നാടുനീളെ പരിചയക്കാരെ കാണുമ്പോള്‍ നജീബ് ഹോണില്‍ തട്ടും. ചെറിയൊരു പരിചയം പുതുക്കല്‍.

ബസില്‍ കയറിയാല്‍ നാട്ടുകാര്‍ കണ്ടക്റ്റര്‍ അബ്ദുള്‍ അസീസിനെ പേരു വിളിച്ചു ടിക്കറ്റു ചോദിക്കും. ഇറങ്ങണമെങ്കിലും തഥൈവ, ക്ലീനറെ നേരിട്ടു വിളിക്കുയായി, “”രാജേഷേ,.. ഊര്‍ക്കടവില്‍ ഇറങ്ങണം കേട്ടോ..’’ യാത്രക്കാരോട് അങ്ങോട്ടും അങ്ങനെത്തന്നെ. അറ്റകുറ്റപ്പണിക്കോ മറ്റോ ട്രിപ്പു മുടക്കേണ്ടി വന്നാല്‍ പതിവു യാത്രക്കാരില്‍ ചിലരെ ഫോണില്‍ വിളിച്ചറിയിക്കും. വഴിയില്‍ കാണുന്നവരോടു നേരിട്ടു പറയും. യാത്രക്കാര്‍ തമ്മിലും നല്ല സഹകരണം. വിവരം എസ്എംഎസ് വഴിയും ഫോണ്‍ ചെയ്തും പരസ്പരം വിഷയം കൈമാറും. വെറുതേ കാത്തിരുന്നു മുഷിയണ്ടല്ലോ.

നാലു ട്രിപ്പുകളാണു ദിവസേന. രാവിലെ 7.50നു തുടങ്ങും മാവൂരില്‍ നിന്നു ആദ്യയാത്ര. വഴിനീളെ കാത്തു നില്‍ക്കുക വലിയൊരുകൂട്ടം യാത്രക്കാര്‍. യാത്രക്കാരെ കുത്തിനിറച്ചാലും വിദ്യാര്‍ഥികളോടില്ല വിരോധം. സ്റ്റോപ്പില്‍ നിര്‍ത്തിയാലും കുട്ടികളെ കയറ്റാതെ പോകുന്ന ബസുകള്‍ നാട്ടില്‍ പതിവു കാഴ്ച.

എന്നാല്‍, നാലകത്തു ബസിനു കൈകാണിക്കാന്‍ സ്റ്റോപ്പില്‍ത്തന്നെ നില്‍ക്കണമെന്നില്ല. സ്റ്റോപ്പിലേയ്ക്കു വരുന്ന വഴിയായാലും ആട്ടുന്ന കൈയൊന്നു നീട്ടിയാല്‍ മതി, നാലകത്തു നില്‍ക്കും. ഉടുപ്പു മാറ്റി തിരക്കിട്ടു റോഡില്‍ ഇറങ്ങുന്നതിനിടയില്‍ പഴ്സെടുക്കാന്‍ മറന്നാലും പേടിവേണ്ട. ടിക്കറ്റു വാങ്ങി കൈയില്‍ വെക്കാം.

പണം അടുത്ത യാത്രയ്ക്കു കൊടുത്താല്‍ മതി. ചില്ലറ ബാക്കി കിട്ടാനുണ്ടെങ്കില്‍ യാത്രക്കാര്‍ക്കു തിടുക്കമില്ല. അടുത്ത യാത്രയിലേ അവരതു തിരിച്ചുവാങ്ങൂ. വളവും തിരി വും തിരിഞ്ഞു നാലകത്തിന്‍റെ അവസാന ട്രിപ്പു പൂര്‍ത്തിയാവുമ്പോഴേക്കും സന്ധ്യ കഴിയും. രാമനാട്ടുകരയില്‍ ഹാള്‍ട്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code