Sunday, August 01, 2010   5:35 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍; പരമാനന്ദത്തിനു ജീവിതം പരമാനന്ദം
Thursday, January 21, 2010
|
|
|
തിരുവനന്തപുരം

വി.എസ്. വിഷ്ണു പ്രസാദ്

20 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന പരമാനന്ദത്തിനു ജീവിതത്തിലെ ആദ്യ ലോട്ടറിയായി മകള്‍ അപര്‍ണ. എസ്എസ്എല്‍സിക്കും പ്ലസ്ടുവി നും ഉന്നത വിജയം കരസ്ഥമാക്കിയ അപര്‍ണയ്ക്ക് എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചതു തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ലോട്ടറിയാണെന്നു പരമാനന്ദം.

ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഭാഗ്യക്കുറി ഏജന്‍റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ആനുകൂല്യം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പരമാനന്ദവും മകള്‍ അപര്‍ണയും ഭാര്യ യശോധയും. ക്ഷേമനിധി ബോര്‍ഡ് ആദ്യമായി നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡ് അപര്‍ണയ്ക്കാണു ലഭിച്ചത്. 25,000 രൂപയാണു പഠനസഹായമായി ക്ഷേമനിധി വകുപ്പ് അപര്‍ണയ്ക്കു നല്‍കിയത്.

കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ പഠിച്ചു ഡോക്റ്ററാകണമെന്ന് അപര്‍ണ മനസിലുറപ്പിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കവെ അമ്മയ്ക്കു ജന്നി പിടിപെട്ടു. അമ്മയ്ക്ക് അസുഖം ബാധിച്ചത് അച്ഛനെയും അപ ര്‍ണയെയും തളര്‍ത്തി. ആ തളര്‍ച്ചയില്‍ നിന്നാണു തനിക്കു പഠിച്ചു ഡോക്റ്ററാകണമെന്ന ആഗ്രഹം തോന്നിയതെന്ന് അപര്‍ണ.

പഠിച്ചു ഡോക്റ്ററാകണമെ ന്നു മകള്‍ പറയുന്നതു കാര്യമായി എടുത്തിരുന്നില്ലെന്ന് അച്ഛനും അമ്മയും. എന്നാല്‍ 10ാം ക്ലാസില്‍ 95% മാര്‍ക്കും പ്ലസ്ടുവിന് 83% മാര്‍ക്കും നേടിയപ്പോഴാണു മകളുടെ നിശ്ചയദാര്‍ഢ്യം മാതാപിതാക്കള്‍ മന സിലാക്കിയത്. പിന്നീടു മെഡിക്കല്‍ എന്‍ട്രന്‍സില്‍ 300ാം റാ ങ്കും നേടിയപ്പോള്‍ എന്തുവിലകൊടുത്തും മകളെ പഠിപ്പിക്കാന്‍ അച്ഛനും അമ്മയും തീരുമാനിച്ചു.

ഇപ്പോള്‍ അപര്‍ണയ്ക്കു തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് അഡ്മിഷനും ലഭിച്ചു. ഈ കാര്യങ്ങളത്രയും വിവരിക്കുമ്പോള്‍ പരമാനന്ദത്തിന്‍റെ മുഖത്തും വാക്കുകളിലും കോടികളുടെ ഭാഗ്യക്കുറി അടിച്ച സന്തോഷം.

തമിഴ്നാട്ടിലെ മധുര സ്വദേശിയാണു പരമാനന്ദം. വഴുത ക്കാട് ഭക്തി വിലാസം റോഡില്‍ വിഘ്നേശ്വര ലക്കിസെന്‍റര്‍ എ ന്ന പേരില്‍ 20 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്നു. തന്‍റെ കൈയില്‍ നിന്നു ലോട്ടറി വാങ്ങിയിട്ടുള്ളവരില്‍ പലര്‍ക്കും ലോട്ടറി അടിച്ചിട്ടുണ്ട്. എന്നാല്‍ തനി ക്കു ലോട്ടറി അടിച്ചതു മകളിലൂടെയാണെന്നും പരമാനന്ദം.

വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപര്‍ണ പ്ലസ്ടുവരെ പഠിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകരുടെയും ഉപദേശവും അനുഗ്രഹവും മാതാപിതാക്കളുടെ അനുഗ്രഹവുമാണു തനിക്കു മികച്ച വിജയം നല്‍കിയതെന്നു അപര്‍ണ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code