വീണ്ടുമൊരു ഓണ്‍ലൈന്‍ ലീക്ക്
Thursday,
January 21,
2010
ചെന്നൈയില്‍ ഒരു പത്രസമ്മേളനത്തില്‍ തമിഴ് നടന്‍ ശരത് കുമാറിന്‍റെയും ഭാര്യ രാധികയുടെയും കണ്ണീര്‍ വീണിട്ട് അധികദിവസമായിട്ടില്ല. ശരത് കുമാര്‍ ഡബിള്‍ റോളില്‍ വരുന്ന ജഗ്ഗുഭായ് റിലീസ് ചെയ്യുന്നതിനു മുന്‍പു തന്നെ ഇന്‍റര്‍നെറ്റിലൂടെയും ഡിവിഡിയായും പ്രചരിച്ചതാണ് ഇരുവരേയും കണ്ണീരിലാഴ്ത്തിയത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ ഇതുപോലെ തന്നെ ഒരു പത്രസമ്മേളനം. സംസാരിച്ചത് നിരൂപകപ്രശംസ നേടിയ ഒരുപാട് സിനിമകളുടെ സംവിധായകനായ സുധീര്‍ മിശ്ര. കൂടെ സുധീറിന്‍റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളും. അവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യം. ഇവരുടെ പുതിയ ചിത്രം തേരാ ക്യാ ഹോഗാ ജോണി തിയെറ്ററുകള്‍ക്കു മുന്‍പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു കഴിഞ്ഞു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമ അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
കെ കെ മേനോന്‍, നീല്‍ നിതിന്‍ മുകേഷ്, സോഹ അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മുംബൈയുടെ കഥ പറയുന്നു. സിക്കന്ദര്‍ അഗര്‍വാള്‍ അവതരിപ്പിക്കുന്ന, തെരുവില്‍ ചായ വില്‍ക്കുന്ന കുട്ടിക്ക് ദുബായില്‍ മെച്ചപ്പെട്ട ജീവിതമാണ് സ്വപ്നം. എന്തായാലും സിനിമ പൂര്‍ത്തിയാക്കി റിലീസിനായി കുറച്ചധികം കാത്തിരുന്നത് ഇപ്പോള്‍ വിനയായിരിക്കുകയാണ് സുധീറിനും കൂട്ടര്‍ക്കും.
ഇത്തരം പ്രശ്നങ്ങളെ അങ്ങേയറ്റം സീരിയസായി കാണണമെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍. തിയെറ്ററുകളിലും നിരൂപകര്‍ക്കിടയിലും പ്രശംസ നേടിയ ബച്ചന്‍റെ പാ എന്ന ചിത്രത്തിനും ഇതേ അവസ്ഥയായിരുന്നു. ചിത്രം പുറത്തുവന്നതിനൊപ്പം ഇന്‍റര്‍നെറ്റിലും വന്നു. എന്നാല്‍ അതിനെതിരേ പരാതിപ്പെട്ടതിന് യാതൊരു ഫലവുമുണ്ടായില്ലെന്ന് ബച്ചന്‍. ടെക്നോളജി പുരോഗമിക്കുന്നതിന്‍റെ ശാപമാണ് ഇതെല്ലാം. റിലീസിങ് ദിവസം തന്നെ യൂ ട്യൂബിലെത്തിയ പാ, പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ഒരു നടപടിയുണ്ടായെങ്കിലും സിനിമ വീണ്ടും നെറ്റിലെത്തിയെന്ന് ബച്ചന്‍ പറയുന്നു. തേരാ ക്യാ ഹോഗാ ജോണിയുടെ സംവിധായകനോട് എല്ലാവരും ഇപ്പോള്‍ ചോദിക്കുകയാണ് തേരാ ക്യാ ഹോഗാ സുധീര്‍...
Close...
Maximum Character Allowed -
4000