Thursday, February 09, 2012   12:27 PM IST
Supplements
Home>> News>> National News
National News
ഒബാമ ഇന്ത്യ സന്ദര്‍ശിച്ചേക്കും
Saturday, January 23, 2010
|
|
|
വാഷിങ്ടണ്‍

യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഒബാമ ഭരണകൂടം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ചു വൈറ്റ് ഹൗസ് വക്താവ് മൈക്ക് ഹാമര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച സൂചന.

ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഈ വര്‍ഷം മുന്‍ഗണന. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്‍റ് ആലോചിക്കുന്നു. ആദ്യ സന്ദര്‍ശനമായതിനാല്‍ ഭാര്യ മിഷേലും കുട്ടികളും ഒബാമയ്ക്കൊപ്പമുണ്ടാകുമെന്നും ഹാമര്‍.

ഒബാമ അധികാരമേറ്റശേഷം യുഎസിലെത്തിയ ആദ്യ ഔദ്യോഗിക അതിഥിയായിരുന്നു മന്‍മോഹന്‍. അന്ന് ഒബാമയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു മന്‍മോഹന്‍. ബുഷ് ഭരണകൂടം തുടങ്ങിവച്ച സംയുക്ത പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ഹാമര്‍ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാനിലും അഫ്ഗാനിലും യുഎസ് ദൗത്യം വിജയിക്കാന്‍ ഇന്ത്യയുടെ സഹായം കൂടിയേ തീരൂവെന്നു യുഎസിന്‍റെ പാക്- അഫ്ഗാന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് പറഞ്ഞു. യുഎസ് സെനറ്റ് വിദേശകാര്യ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code