വയനാട്
സംസ്ഥാനത്തു രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ 5 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. വയനാട് തിനപുരത്തു സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു 3 പേര്‍ മരിച്ചു. 8 പേര്‍ക്കു പരുക്കേറ്റു. അരപ്പറ്റ സ്വദേശി റോസമ്മ, ഐഷബി എന്നിവരാണു മരിച്ചത്.
കായംകുളത്തു ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഇരിട്ടി പുളിയന്‍ മാക്കന്‍ വീട്ടില്‍ മത്തായിയുടെ മകന്‍ മാത്യു(52), തിരുവനന്തപുരം പേയാട് രഞ്ജിത് എന്നിവരാണു മരിച്ചത്.
തിരുവനന്തപുരം സ്വദേശികളായ വിമല്‍, സ്വാമിനാഥന്‍, ദീപക്, ശിവപ്രസാദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Close...
Maximum Character Allowed -
4000