ദക്ഷിണാഫ്രിക്ക പാക് പര്യടനത്തില്‍ നിന്ന് പിന്മാറി
കറാച്ചി
ഈ വര്‍ഷം ഒക്റ്റോബറില്‍ നടത്താനിരുന്ന പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി. സുരക്ഷാ ഭീതിയെത്തുടര്‍ന്നാണിത്. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പരയിലായിരുന്നു ദക്ഷിണാഫ്രിക്ക പങ്കെടുക്കേണ്ടിയിരുന്നത്.
യുഎസില്‍ 2001 സെപ്റ്റംബര്‍ 11 ല്‍ നടന്ന വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ ആക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയടക്കം പ്രമുഖ ടീമുകള്‍ പാക്കിസ്ഥാന്‍ പര്യടനത്തിന് വിമുഖത കാണിച്ചിരുന്നു. 2003 ലും 2007 ലും പാക്കിസ്ഥാനില്‍ ദക്ഷിണാഫ്രിക്ക എത്തിയിരുന്നെങ്കിലും കറാച്ചിയില്‍ കളിക്കാന്‍ അവര്‍ തയാറായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പാക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിനു നേരെ ഭീകരാക്രമണമുണ്ടായത് ഈ പിന്മാറ്റങ്ങള്‍ പൂര്‍ണമാക്കി. എട്ട് പേര്‍ മരിച്ച ആ ആക്രമണത്തില്‍ ഏഴ് ലങ്കന്‍ താരങ്ങള്‍ക്കും അസിസ്റ്റന്‍റ് പരിശീലകനും പരുക്കേറ്റിരുന്നു.
കൂടാതെ 2011 ലോകകപ്പില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമായി ഐസിസി വിഭജിച്ചു നല്‍കി. തുടര്‍ച്ചയായ ഇത്തരത്തിലുള്ള പിന്മാറ്റങ്ങള്‍ മൂലം വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരേയുള്ള പരമ്പരകള്‍ യുഎഇയിലേക്ക് മാറ്റാനും പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പരമ്പര യുഎഇയിലേക്ക് മാറ്റാമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ട് അറിയിചിച്ചു. പരമ്പരയ്ക്ക് ആതിഥ്യം വഹിക്കാമെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചിട്ടുണ്ടെങ്കിലും അതിനനുവദിച്ചാല്‍ സാമ്പത്തികമായി പാക് ബോര്‍ഡിന് നേട്ടമുണ്ടാകില്ല. അതിനാലാണ് പരമ്പര യുഎഇയിലേക്ക് മാറ്റാമെന്ന് അറിയിച്ചതെന്നും ഇജാസ്.
Close...
Maximum Character Allowed -
4000