അമേരിക്കയിലെ ഭരണവും രണ്ട് ഇന്ത്യക്കാരും
അമേരിക്കന്‍ ഗവണ്‍മെന്‍റിനെ കേവലമൊരു ഡെസ്ക് ടോപ്പിലേക്ക് ഒതുക്കിയിരിക്കുന്നു, രണ്ടിന്ത്യക്കാര്‍. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചു ഭര ണം മുന്നോട്ടു കൊണ്ടു പോകണമെന്നറിയാവുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയാണ് ഈ ഇന്ത്യക്കാരെ നിയോഗിച്ചത്. ഫെഡറല്‍ ഗവണ്‍മെന്‍റും അമേരിക്കന്‍ ജനതയും തമ്മിലുള്ള അന്തരമില്ലാതാക്കി സൈബര്‍ റെവല്യൂഷനിലൂടെ. അമേരിക്കന്‍ ഗവണ്‍മെന്‍റിനെ സംബന്ധിച്ചുള്ള എല്ലാ വിവ രങ്ങളും ഇപ്പോള്‍ നെറ്റിലൂടെ ലഭിക്കും.
ഒബാമയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായ മുപ്പത്തഞ്ചുകാരന്‍ വിവേക് കുന്ദ്രയും, ചീഫ് ടെക്നോളജി ഓഫിസര്‍ അനീഷ് ചോപ്രയുമാണ് ഈ സൈബര്‍ വിപ്ലവ ത്തിനു പിന്നില്‍. ഡെസ്ക് ടോപ്പുകളിലേക്കും ലാപ്ടോപ്പുകളിലേക്കും ഐ ഫോണുകളിലേക്കും വിവര ങ്ങള്‍ ഒഴുകിയെത്തും. ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തരീതി യും മാറുന്നു. ഇത്രയും നാള്‍ അട ഞ്ഞതും രഹസ്യമായതുമെല്ലാം ഇല്ലാതാകുന്നു. ജനങ്ങള്‍ക്കായി ട്രാന്‍ സ്പരന്‍റായ ഒരു ഭരണരീതി. ഗവണ്‍മെന്‍റും ജനങ്ങളും തമ്മിലു ള്ള അകലം ഇല്ലാതാക്കാന്‍ 300 സെറ്റ് ഡേറ്റകള്‍ ഓണ്‍ലൈനിലിട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു കഴിഞ്ഞു.
ഭരണത്തില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഈ ശ്രമങ്ങള്‍. ജനതയ്ക്കും ഭരണകൂട ത്തിനും ഇടയിലുണ്ടായിരുന്ന മതില്‍ ഇല്ലാതാക്കാന്‍ തീവ്രമായി ശ്രമിക്കുമെന്നു വൈറ്റ് ഹൗസ് സ്റ്റേറ്റ്മെന്‍റില്‍ പറയുന്നു. വൈറ്റ്ഹൗസിന്‍റെ ഷെല്‍ഫുകളില്‍ ഒതുങ്ങിക്കിട വിവരങ്ങള്‍ ഇനി മുതല്‍ എളുപ്പം ലഭിക്കുമെന്നു അനീഷ് ചോപ്ര.
ഗവണ്‍മെന്‍റിന്‍റെ ഇരുപത്തിനാലു ഡിപ്പാര്‍ട്ട്മെന്‍റുകളും, ചെറു തും സ്വതന്ത്രവുമായ ഏജന്‍സികളും ഓണ്‍ലൈനിലേക്കു വിവര ങ്ങള്‍ അപ്ഡേറ്റ് ചെയ്തു കഴി ഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഇതു സംബന്ധിച്ചു വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ക്കു നല്‍കിയത്. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് തുടങ്ങിയ വകുപ്പുകളുടെയൊക്കെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓപ്പണ്‍ ഗവണ്‍മെന്‍റ് ഡയറക്റ്റീവിന്‍റെ ആദ്യഘട്ടം മാത്രമാണിത്. രണ്ടാം ഘട്ടത്തില്‍ ഓരോ ഏജന്‍സിയും പ്രത്യേക വെബ്സൈറ്റുകള്‍ ഉണ്ടാക്കി, അവയുടെ പ്രവര്‍ത്തന ങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഒരു മാര്‍ഗമാക്കി സൈറ്റിനെ മാറ്റും. വൈകിയാണെങ്കിലും ജനങ്ങളെ ഒപ്പം നിര്‍ത്തിയുളള ഭരണത്തിനൊരുങ്ങുന്നു അമേരിക്കന്‍ ഭരണകൂടം.
Close...
Maximum Character Allowed -
4000