ഇന്ത്യന്‍ കറി ഹൗസ് ഹെല്‍ത്തിയസ്റ്റ്
ആരോഗ്യത്തിനു ഹാനികരമ ല്ലാത്ത ഭക്ഷണം കഴിക്കണോ. ലണ്ടനിലെ ഇന്‍ഡാലി ലോഞ്ച് റസ്റ്ററന്‍റിലേക്കു പോകാം. എല്ലാ ഹോട്ടലുകളും ആളെക്കൂട്ടാന്‍ വേണ്ടി പറയുന്ന തന്ത്രമല്ല. ബിബിസിയുടെ ഫുഡ് ചാനല്‍ തന്നെ വിധിയെഴുതിയിരിക്കുന്നു, തെരഞ്ഞെടുത്തിരിക്കുന്നു, ബ്രിട്ടനിലെ ബെസ്റ്റ് ഹെല്‍ത്തി-ഈറ്റിങ് റസ്റ്ററന്‍റായി. ഹെല്‍ത്തിയസ്റ്റ് കറി ഹൗസ് എന്നൊരു വിശേഷണം കൂടിയുണ്ട് ഇന്‍ഡാലി ലോഞ്ചിന്. പ്രത്യേകതരത്തിലുള്ള പാചകരീതിയും വിഭവങ്ങളുമാണ് ഇന്ത്യന്‍ റസ്റ്ററന്‍റിനെ ഈ പദവികളിലേക്കുയര്‍ത്തിയത്.
ബട്ടര്‍ ഇല്ലാതെ ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാന്‍ പറ്റുമോ. ചോദ്യം ഇന്‍ഡാലി ലോഞ്ച് റസ്റ്ററന്‍റ് അധികൃതരോടാണെങ്കില്‍ ഉറപ്പായും ഉത്തരം പറ്റും എന്നായിരിക്കും. നെയ്യോ, വെണ്ണയോ, കൊഴുപ്പ് കൂട്ടുന്ന മറ്റൊന്നുമില്ലാതെയാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. നാരുകളടങ്ങിയ ആരോഗ്യകരമായ ഭക്ഷ ണം. വളരെ പതുക്കെ പാകം ചെയ്യുന്നതിനാല്‍ പോഷകങ്ങളൊന്നും നഷ്ടപ്പെടുന്നുമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്റ്റര്‍ കര്‍ത്താര്‍ ലാല്‍വാനിയാണ് ഇന്‍ഡാലി ലോഞ്ച് റസ്റ്ററന്‍റ് ആരംഭിച്ചത്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വിറ്റാമിന്‍ സപ്ലിമെന്‍റ് വിറ്റബയോട്ടിക്സിന്‍റെ ഫൗണ്ടര്‍ ചെയര്‍മാന്‍ കൂടിയാണു ലാല്‍വാനി. ഈ വിറ്റാമിന്‍ സപ്ലിമെന്‍റിനു 2008ലെ ക്വീന്‍സ് അവാര്‍ഡ് ഫോര്‍ എന്‍റര്‍പ്രൈസും ലഭിച്ചിരുന്നു. ആരോഗ്യകരമായ ഇന്ത്യന്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലാല്‍വാനി പറയുന്നു. ഇന്ത്യന്‍ ഫുഡ് ടേസ്റ്റിയാണെന്ന് ആളുകള്‍ പറയുന്നതിനൊപ്പം തന്നെ, അണ്‍ ഹെല്‍ത്തിയാണെ ന്നും അഭിപ്രായപ്പെടുമായിരുന്നു. ഇതൊക്കെ കേട്ടതുകൊണ്ടാണു വ്യത്യസ്തമാ യ പരീക്ഷണത്തിനു മുതിര്‍ന്നത്. ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളാ ണു വിഭവങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കുന്നത്. രുചി പോകാതെ തന്നെ കൊഴുപ്പുളളതെല്ലാം ഒഴിവാക്കി, ലാല്‍വാനി തന്‍റെ കച്ചവട രഹസ്യം വെളിവാക്കുന്നു. ബട്ടറില്ലാത്ത ബട്ടര്‍ ചിക്കന്‍, ദാല്‍ മഖാനി തുടങ്ങിയവ യാണ് റസ്റ്ററന്‍റിലെ പ്രശസ്തമായ വിഭവങ്ങള്‍. ഈ വിഭവങ്ങളുടെ പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നു ലാല്‍വാനി.
Close...
Maximum Character Allowed -
4000