വിചാരണ അന്താരാഷ്ട്ര കോടതിയിലേക്കു മാറ്റണം: കസബ്
Tuesday,
January 26,
2010
മുംബൈ
ഭീകരാക്രമണ കേസ് വിചാരണ വൈകിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്‍റെ പുതിയ തന്ത്രം. പക്ഷേ, അന്താരാഷ്ട്ര കോടതിയിലേക്കു വിചാരണ മാറ്റണമെന്ന ആവശ്യം പ്രത്യേക കോടതി തള്ളിയതോടെ ഇതിന്‍റെ ആയുസ് ഒടുങ്ങി. ഇങ്ങനെയൊരു ആവശ്യമുന്നയിക്കണമെങ്കില്‍, കേസില്‍ വിധി വന്ന ശേഷമാകാമെന്നു പ്രത്യേക ജഡ്ജി എം.എല്‍. തഹലിയാനി.
ആദ്യം കുറ്റം സമ്മതിക്കുകയും പിന്നീടു നിഷേധിക്കുകയും ചെയ്തിരുന്ന കസബ്, വാദിഭാഗം സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ആരെയൊക്കെയാണു വിസ്തരിക്കേണ്ടെന്നു ചോദിച്ചപ്പോള്‍, പാക്കിസ്ഥാന്‍ അധികൃതരോട് ആലോചിച്ചേ തീരുമാനിക്കാനാവൂ എന്നായിരുന്നു മറുപടി.
ഇതെത്തുടര്‍ന്ന്, തീരുമാനമെടുക്കാന്‍ ബുധനാഴ്ച വരെ കോടതി കസബിനു സമയം അനുവദിക്കുകയും ചെയ്തു.
Close...
Maximum Character Allowed -
4000