Sunday, August 01, 2010   5:06 AM IST
Supplements
Home>> News>> Business
Business
മഹീന്ദ്രയ്ക്കു മികച്ച ലാഭം
Tuesday, January 26, 2010
|
|
|
ഉയര്‍ന്ന വില്‍പ്പനയും സാന്നിധ്യവും മഹീന്ദ്രയുടെ അറ്റാദായം വര്‍ധിപ്പിച്ചു. മൂന്നാംപാദത്തില്‍ 413.70 കോടി രൂപയുടെ അറ്റാദായമാണു കമ്പനിക്ക്. ഓട്ടോമൊബീല്‍, ഫാം ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍വര്‍ധന നേടാന്‍ കഴിഞ്ഞതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അധികൃതര്‍.

ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,929.54 കോടി രൂപയില്‍ നിന്ന് 4,521.47 കോടി രൂപയായി ഉയര്‍ന്നു. വാഹനങ്ങള്‍ക്കു പുറമേ ഫാം എക്വിപ്മെന്‍റുകളും വില്‍ക്കുന്ന കമ്പനിയുടെ കഴിഞ്ഞ ഒമ്പതുമാസത്തെ പ്രകടനത്തില്‍ തൃപ്തിയില്ലെന്നും അധികൃതര്‍. ഓട്ടോ മൊബീല്‍ വില്‍പ്പനയിലൂടെ 2,556.81 കോടി രൂപയാണു നേടിയത്. ഫാം എക്വിപ്മെന്‍റ് വില്‍പ്പനയിലൂടെ 1,928 കോടി രൂപയും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code