Saturday, March 13, 2010   6:40 AM IST
Supplements
Home>> News>> Business
Business
ഒബാമയുടെ നയം സാമ്പത്തിക തിരിച്ചുവരവിനു തടസം
Thursday, January 28, 2010
|
|
|
ഡാവോസ്

ലോകസാമ്പത്തിക ഫോറത്തിനു സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ തുടക്കം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2,500 ബിസിനസ്മാന്‍മാരും രാഷ്ട്രത്തലവന്‍മാരും ഫോറത്തില്‍ സംബന്ധിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബാങ്ക് നയം സാമ്പത്തികരംഗത്തെ തിരിച്ചുവരവിനു തടസം നില്‍ക്കുമെന്നു പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക രംഗത്തു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു കമ്പനികളുടെ വളര്‍ച്ച മുരടിപ്പിക്കുമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. പല വ്യവസായികളും ഒബാമയുടെ നയത്തെ രൂക്ഷമായി വിമര്‍ശിച്ചു. മാന്ദ്യം ഏറ്റ വും രൂക്ഷമായി ബാധിച്ചതു ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയുമാണെന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗം വേഗത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുകയാണു വെല്ലുവിളിയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്ന് മന്ത്രി ആനന്ദ് ശര്‍മ, ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code