ഇതുവരെ പാട്ടിലും ഫാഷനിലും മോഡലിങ്ങിലുമൊക്കെയായിരുന്നു സ്പൈസ് ഗേള്‍ വിക്റ്റോറിയ ബെക്കാമിനു പ്രിയം. എന്നാല്‍ കോസ്റ്റ്യൂം ഡിസൈനിങ്ങില്‍ ചുവടുറപ്പിക്കുന്ന വിക്റ്റോറിയ കഴിഞ്ഞ ദിവസം ഒപ്പു വച്ചത് വ്യത്യസ്തമായ ഒരു എഗ്രിമെന്‍റില്‍. ദുബായില്‍ നിര്‍മിക്കുന്ന പുതിയ റിസോര്‍ട്ടിന്‍റെ ഡിസൈനറായാണ് വിക്റ്റോറിയയെ നിയമിക്കുന്നത്. അതും വെറുതെയങ്ങു ചെയ്തുകൊടുക്കുകയൊന്നും വേണ്ട. 186 കോടി രൂപയാണ് വിക്റ്റോറിയ്ക്കു പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സമ്മറില്‍ വിക്റ്റോറിയ അവധിക്കാലം ചെലവഴിച്ചതു ഗള്‍ഫിലായിരുന്നു. അന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്‍റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മഖ്തും നേരിട്ടാണ് വിക്റ്റോറിയയോട് ഡിസൈനിങ് പ്രൊജക്റ്റിനെക്കുറിച്ചു വിശദീകരിച്ചത്.
രാജ്യത്തെ ഫാഷന്‍ വിഷയമാക്കി ഐസ്ലെ ഐസ്ല മോഡ എന്നു പേരിട്ട് പ്രശസ്ത ഡിസൈനര്‍ കാള്‍ ലാഗര്‍ഫീല്‍ഡിനൊപ്പം ചേര്‍ന്നു വേണം വിക്റ്റോറിയ ഡിസൈന്‍ അവതരിപ്പിക്കാന്‍. സാമ്പത്തിക മാന്ദ്യമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒക്കെ പറയുന്നതിനിടയിലും തനിക്ക് ഇത്ര വലിയ ഒരു തുക പ്രതിഫലമായി ഓഫര്‍ ചെയ്തതു കണ്ട് വിക്റ്റോറിയ തന്നെ ഞെട്ടിയിരിക്കുകയാണ്. കാശിന്‍റെ കനം കണ്ടെങ്കിലും ഇതുവരെയും പോഷ് യെസ് മൂളിയിട്ടില്ല.
തന്‍റെ ബിസിനസ് ലോകമെങ്ങും എത്തിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന വിക്റ്റോറിയ ഉടനെങ്ങും ഇത് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. അടുത്ത മാസത്തെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ തിളങ്ങുന്ന കാര്യം മാത്രമാണ് വിക്റ്റോറിയയുടെ ചിന്ത. മനുഷ്യനിര്‍മിതമായ 300 ദ്വീപസമൂഹങ്ങളില്‍ ഒന്നിലാവും റിസോര്‍ട്ടിന്‍റെ സ്ഥാനം. ദുബായ് തീരത്തു നിര്‍മിക്കുന്ന ഈ ദ്വീപിന്‍റെ പേരു തന്നെ ഐസ്ല മോഡ. ഡിസൈനിങ്ങില്‍ വിക്റ്റോറിയ സ്വന്തം ഫിഗര്‍ മാതൃകയാക്കുമോ എന്നാണ് ചിലര്‍ തമാശയായി പറയുന്നത്. അങ്ങനെയാണെങ്കില്‍ കെട്ടിടം തീരെയങ്ങു മെലിഞ്ഞു പോകും.
Close...
Maximum Character Allowed -
4000