ആട്ടുകട്ടില്‍ മുതല്‍ വൈന്‍ വരെ
Thursday,
January 28,
2010
ആര്‍ഭാടത്തോടെ ഉറങ്ങാം. ഈട്ടിമരത്തില്‍ തീര്‍ത്ത ആട്ടുകട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കാം. ഒറ്റമരത്തില്‍ കൊത്തിയ കട്ടിലാകുമ്പോള്‍ ഗമ കൂടുകയും ചെയ്യും. എന്നാല്‍ ഈ ആട്ടുകട്ടില്‍ സ്വന്തമാക്കണമെങ്കില്‍ 2.87 ലക്ഷം രൂപ നല്‍കണം. എറണാകുളം വിമെന്‍സ് അസോസിയേഷന്‍ ഹാളിലെ കാവേരി ഹാന്‍ഡിക്രാഫ്റ്റ് മേളയിലുണ്ട് ലക്ഷങ്ങള്‍ വിലമതിക്കു ന്ന ആട്ടുകട്ടില്‍.
കരകൗശലവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും വിപുലമായ ശേഖരമാണു ഹാന്‍ഡിക്രാഫ് റ്റ് മേളയിലുള്ളത്. മേള സംഘടിപ്പിച്ചിരിക്കുന്നത്, കര്‍ണാടക സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍. വിവിധ സംസ്ഥാനങ്ങളി ലെ കരകൗശല വിദഗ്ധര്‍ വ്യത്യസ്തത നിറയു ന്ന ഉല്‍പ്പന്നങ്ങളുമായി അണിനിരക്കുന്നു ഇവിടെ.
വന്‍വിലയുള്ള ഉല്‍പ്പനങ്ങള്‍ ആട്ടുകട്ടിലില്‍ തീരുന്നില്ല. ഒരു ലക്ഷത്തി പതിമൂവായിരം രൂപ വിലയുള്ള ഡൈനിങ് ടേബിള്‍. അരലക്ഷത്തിനു മേല്‍ വിലയുള്ള ടീപോയ്കള്‍... കല്‍ക്കട്ട കോട്ടന്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ചിത്രങ്ങളുമായി എത്തിയ പരമ്പരാഗത കലാകാരന്മാരു ടെ ചിത്രങ്ങള്‍ക്ക് 15,000 രൂപ വരെ വില. നാല്‍പ്പതിനായിരത്തിനു മേല്‍ വിലയുളള ഹൈദ്രാബാദ് പേള്‍ മാലകള്‍, വളകള്‍, കീചെയ്നുകള്‍, ലോക്കറ്റ്, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍ തുടങ്ങിയവയെല്ലാം മേളയിലുണ്ട്.
കല്ലുമാലകള്‍, ഹാന്‍ഡ് മെയ്ഡ് മിനിയേച്ചര്‍ ആന്‍ഡ് ട്രെഡിഷണല്‍ പെയിന്‍റിങ്ങുകള്‍ എന്നിവയുമുണ്ട്. വെജിറ്റബിള്‍ ഡൈ ഉപയോഗിച്ചു ഡിസൈന്‍ ചെയ്ത മരത്തില്‍ നിര്‍മിച്ച വളകള്‍ക്കു വില 10 രൂപ മുതല്‍ 20രൂപവരെ. പഞ്ചലോഹ വിഗ്രഹങ്ങളാണ് പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണം. കവേരി ബാന്‍ഡിന്‍റെ ഹാന്‍ഡ് മെയ്ഡ് അഗര്‍ബത്തികളാണു മൈസൂരിന്‍റെ തനതായ ഇനം.
മേളയില്‍ അല്‍പ്പം ലഹരിയുടെ സാന്നിധ്യവുമായി വൈനും ഉണ്ട്. ബാംബുവില്‍ പൊതിഞ്ഞ വൈന്‍ ബോട്ടില്‍ ഏറെ ആകര്‍ഷണീയം. തൃശൂരിലെ മണ്ണൂത്തി കേന്ദ്രമായ പ്രേരണ ലൈഫ് സ്റ്റൈലാണു ബാംബൂ പൊതിഞ്ഞ വൈന്‍ ബോട്ടില്‍ ഒരുക്കിയിരിക്കുന്നത്. വര്‍ഷങ്ങളോളം കേടുകൂടാതെ വൈന്‍ സൂക്ഷിക്കാനാകുമെന്നതാണു വൈന്‍ബോട്ടിലിന്‍റെ പ്രത്യേകത. വില 240 രൂപ. ബാംബൂ മൊബൈല്‍ സ്റ്റാന്‍ഡ് ,ജൂട്ട് ബാഗുകള്‍, ലേഡീസ് ബാഗ്, പെന്‍ സ്റ്റാന്‍ഡ്, ഫോട്ടൊ സ്റ്റാന്‍ഡ്, ലാംപ് ഷേഡ് തുടങ്ങിയവയും സ്റ്റാളിലുണ്ട്.
എല്ലാ കരകൗശല വസ്തുക്കള്‍ക്കും പത്തു ശതമാനം ഡിസ്കൗണ്ടും നല്‍കും. പ്രദര്‍ശന-വില്‍പ്പന മേള ഫെബ്രുവരി രണ്ടിനു സമാപിക്കും.
Close...
Maximum Character Allowed -
4000