കോണ്‍ഗ്രസ് പ്രവാസി സംഗമം ഇന്നും നാളെയും
തിരുവനന്തപുരം
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഇന്നും നാളെയും. കെപിസിസി ആസ്ഥാനം ഇന്ദിരാഭവനില്‍ നടക്കുന്ന സംഗമത്തില്‍ 250 പ്രതിനിധികള്‍ പങ്കെടുക്കും.
ഇന്നു രാവിലെ 10നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി മുകുള്‍ വാസ്നിക് മുഖ്യാതിഥി. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും.
വിദേശമലയാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സെമിനാര്‍ കേന്ദ്ര സഹമന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും.
മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ മോഡറേറ്റര്‍. ഖലീജ് ടൈംസ് എഡിറ്റര്‍ ഐസക് പട്ടാണിപ്പറമ്പില്‍, സിഡിഎസിലെ പ്രൊഫ. ഇദയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ രാവിലെ 10നു നടക്കുന്ന സമ്മേളനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം.എ. യൂസുഫലി, പത്മശ്രീ രവി പിള്ള, പത്മശ്രീ സി.കെ. മേനോന്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവരെ കെ. കരുണാകരന്‍ അനുമോദിക്കും.
കേരളത്തിന്‍റെ വികസനത്തില്‍ വിദേശ മലയാളികളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എം.എം.ഹസന്‍ മോഡറേറ്റര്‍. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Close...
Maximum Character Allowed -
4000